തിരയടങ്ങാത്ത രതികാമനകളെ പുസ്തകങ്ങളാക്കിയ പമ്മന്!
മലയാളത്തിലെ ആനുകാലികങ്ങളില്‍ ഒരു കാലത്ത് പമ്മന് കഥകള്‍ നിറഞ്ഞുനിന്നിരുന്നു. ജീവിതത്തെ മറയില്ലാതെ അവതരിപ്പിക്കുകയായിരുന്നു പമ്മന്റെ രീതി. അല്‍പ്പം അശ്ളീല ചുവയുള്ള കഥകളായിരുന്നത് കൊണ്ട് അക്കാലത്ത് പമ്മന് കഥകള്‍ ചൂടപ്പം പോലെ വിറ്റുപോയിരുന്നു. ജീവിതത്തിന്റേതായ എന്തും ആവിഷ്കരിക്കപ്പെടുകയും വേണം എന്നു വിശ്വസിച്ച എഴുത്തുകാരന് കൂടിയായിരുന്നു പമ്മന് എന്ന ആര്.പി. പരമേശ്വരമേനോന്‍. പമ്മന്റെ ഓര്‍മകള്‍ക്ക് ഇന്ന് 13 വയസ്സ്.
30ഓളം നോവലുകളും അഞ്ചു ചെറുകഥാസമാഹാരങ്ങളും 4 നാടകങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഇദ്ദേഹത്തിന്റെ കൃതികളിലെ ലൈംഗികതയുടെ അതിപ്രസരം പലപ്പോഴും വിമശിക്കപ്പെട്ടിട്ടുണ്ട്.
പ്രണയം രതിയെ ഉള്‍ക്കൊള്ളാതിരുന്ന 1960-70 കളില്‍ തിരയടങ്ങാത്ത രതികാമനകളെ പമ്മന് പുസ്തകങ്ങളാക്കി. രതിയേ കുറിച്ച് പരസ്യമായി സംസാരിക്കുന്നത് പോലും പാപമായിരുന്ന ആ സമയത്ത് അതുകൊണ്ട് തന്നെ പമ്മന്റെ വഷളന്‍, ഭ്രാന്ത്, വഴിപിഴച്ചവള്‍ മുതലായവയുടെ ആസ്വാദകരെ സാഹിത്യ സദാചാര വാദികള്‍ പരിഹാസത്തോടെ നോക്കി.
പമ്മന് രതിയെ സമീപിച്ചത് അതൊരു സാധാരണ ശാരീരിക ആവശ്യം എന്ന നിലയിലായിരുന്നു. പമ്മന് മലയാളിയെ മറ്റൊരു രീതിയില്‍ വരച്ചു കാട്ടുകയാണ് ചെയ്തത്. ലൈംഗികതയില്‍ സ്വതന്ത്ര സമീപനമെടുക്കുന്നവരെ വഴിപിഴച്ചവരായി മുദ്രകുത്തിയ ഒരു സമൂഹമായിരുന്നു അന്ന്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ മലയാളസാഹിത്യത്തില്‍ മുമ്പേ നടന്ന സാഹിത്യകാരനായിരുന്നു പമ്മന് എന്ന് നിസ്സംശയം പറയാം.
മികച്ച തിരക്കഥാകൃത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം, മികച്ച കഥയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും പമ്മന് സ്വന്തമാക്കി. 2007 ജൂണ്‍ 3ന് തിരുവനന്തപുരം വെള്ളായണിക്കടുത്ത് ഊക്കോട് എന്ന സ്ഥലത്തുവെച്ച് 87-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.
പമ്മന്റെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച രചനകള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക
പമ്മന്റെ രചനകള്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments are closed.