വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന അനുഭവയാഥാര്‍ത്ഥ്യങ്ങളുടെ 8 പുസതകങ്ങളുമായി ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!
വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന അനുഭവയാഥാര്‍ത്ഥ്യങ്ങളുടെ പുസതകങ്ങള്‍,
8 ബെസ്റ്റ് സെല്ലേഴ്സുമായി ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR! ദിവസം തോറും വൈകുന്നേരം 3മണി മുതൽ ഈ അവസരം വായനക്കാരെ തേടിയെത്തും. പുസ്തകങ്ങൾ 30 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.
ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി നല്കുന്ന ജീവിതത്തിന്റെ 8 പുസതകങ്ങള്‍ ഇതാ;
- ഓര്‍മകളുടെ കൂടാരത്തില്‍നിന്നും ചീന്തിയെടുത്ത അനുഭവങ്ങളുടെ കുറിപ്പുകള്‍, ജോസഫ് അന്നംകുട്ടി ജോസിന്റെ ‘ ദൈവത്തിന്റെ ചാരന്മാര്’
- സാറാ ജോസഫിന്റെ ആത്മകഥാപരമായ കുറിപ്പുകളുടെ സമാഹാരം ‘ആരു നീ’
- ഓര്‍മ്മകള്‍ സ്വപ്നത്തേക്കാള്‍ മനോഹരമാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന കുറിപ്പുകള്‍, ദീപാ നിശാന്തിന്റെ ‘ഒറ്റമരപ്പെയ്ത്ത്’
- നിങ്ങളിലെ സംയമിയെയും ഉന്മാദിയെയും പുറത്തെടുത്ത് വിചാരണ ചെയ്യുന്ന പുസ്തകം, നളിനി ജമീലയുടെ ‘ ഒരു ലൈംഗികത്തൊഴിലാളിയുടെ പ്രണയ പുസ്തകം’
- ലോകമെമ്പാടുമുള്ള വിപ്ലവപോരാട്ടങ്ങളുടെ സാര്‍വ്വലൗകിക പ്രതീകമായ ചെ ഗുവാര തന്റെ ഐതിഹാസികമായ അവസാന പോരാട്ടത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെക്കുന്ന കൃതി, ‘ബൊളീവിയന്‍ ഡയറി’
- ഹൃദയത്തെ പൊള്ളിക്കുന്ന കുറിപ്പുകളുടെ സമാഹാരം, ബാലചന്ദ്രന് ചുള്ളിക്കാടിന്റെ ‘ചിദംബര സ്മരണ’
- ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍, ഒളിത്താവളത്തില്‍ നിന്നുള്ള കഥകള്‍ എന്നിവയുടെ തുടര്‍ച്ചയായി വായിക്കാവുന്ന കൃതി, വില്ലി ലിന്ഡ്വെറിന്റെ ‘ ആന്‍ഫ്രാങ്കിന്റെ അവസാന നാളുകള്‍’
- മനുഷ്യജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ഒരു മഹത് ഗ്രന്ഥം,
വിനയ ചൈതന്യയുടെ ‘മിലരേപ’
Comments are closed.