കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതികളുള്‍പ്പെടെ 8 കൃതികള്‍ ഇതാ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR-ല്‍!
മലയാളികള്‍ വീണ്ടും വീണ്ടും വായിക്കാന്‍ ആഗ്രഹിക്കുന്ന 8 ബെസ്റ്റ് സെല്ലേഴ്സുമായി ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR! കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതികളുള്‍പ്പെടെ 8 ബെസ്റ്റ് സെല്ലേഴ്സാണ് ഇന്ന് ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ ലോക്ഡൗണ്‍ റഷ് അവറില്‍ വായനക്കാര്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്. ദിവസം തോറും വൈകുന്നേരം 3മണി മുതൽ ഈ അവസരം വായനക്കാരെ തേടിയെത്തും. പുസ്തകങ്ങൾ 30 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.
- അദ്ഭുതങ്ങളുടെ ആകാശങ്ങളിലേക്കും പ്രകൃതിയുടെ നിഷ്കളങ്കമായ മനസ്സിലേക്കും കഥയുടെ ചുരുളുകളഴിക്കുന്ന മുകുന്ദന്റെ ഏറ്റവും പക്വമായ കൃതി ‘ദൈവത്തിന്റെ വികൃതികള്‍’
- മലയാളത്തിന്റെ പ്രിയകവി ഒ.എന്‍.വി കുറുപ്പിന്റെ കവിതകളുടെ ബൃഹദ് സമഹാരം,’ഒഎന്‍വിയുടെ കവിതകള്‍’
- സാഹിത്യ, നയതന്ത്ര, രാഷ്ട്രീയ മേഖലകളെ സ്പര്‍ശിക്കുന്ന വി.കെ.എന്നിന്റെ ‘പയ്യന് കഥകള്‍’
- ഒരു കാലഘട്ടത്തിന്റെ പുനരാഖ്യാനം, പി.കേശവദേവിന്റെ ‘അയല്‍ക്കാര്‍‘
- ബൈബിള്‍വായനയുടെ തീവ്രാനുഭവങ്ങള്‍ പങ്കിട്ടുകൊണ്ട് പുതിയ വിജ്ഞാനശാഖയായ മേരിയോളജിയെ മലയാളത്തിനു പരിചയപ്പെടുത്തുന്ന കൃതി, കെ.പി അപ്പന്റെ ‘ മധുരം നിന്റെ ജീവിതം’
- നടോടിക്കഥകളുടെ മൊഴിവഴക്കവും നാട്ടുവര്‍ത്തമാനങ്ങളുടെ കഴകൊട്ടുകളും കലര്‍ന്ന ആഖ്യാനത്തിലൂടെ തീര്‍ത്ത ഒരു നാടോടി ഇതിഹാസം, യു.എ. ഖാദറിന്റെ ‘തൃക്കോട്ടൂര്‍ പെരുമ’
- സാമൂഹികസാംസ്കാരികരംഗത്തും പാരിസ്ഥിതിക രംഗത്തുമുള്ള പ്രശ്നങ്ങളില്‍ ഇടപെട്ടുകൊണ്ട് എഴുതപ്പെട്ട സുഗതകുമാരിയുടെ ലേഖനങ്ങളുടെ സമാഹാരം ‘ഉള്‍ച്ചൂട്’
- മലയാള കവിതയെ ജനകീയമാക്കിയ കവി വി.മധുസൂദനന് നായരുടെ കവിതാസമാഹാരം, ‘അച്ഛന് പിറന്ന വീട്’
Comments are closed.