വയലാര്‍ അവാര്‍ഡ് നേടിയ 8 കൃതികള്‍ ഇതാ ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR-ല്‍
മലയാളികള്‍ വീണ്ടും വീണ്ടും വായിക്കാന്‍ ആഗ്രഹിക്കുന്ന 8 ബെസ്റ്റ് സെല്ലേഴ്സുമായി ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR! ഒരിക്കലെങ്കിലും നിങ്ങള്‍ വായിക്കാന്‍ ആഗ്രഹിച്ച 8 ബെസ്റ്റ് സെല്ലേഴ്സാണ് ഇന്ന് ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ ലോക്ഡൗണ്‍ റഷ് അവറില്‍ വായനക്കാര്‍ക്കായി ലഭ്യമാക്കിയിട്ടുള്ളത്. ദിവസം തോറും വൈകുന്നേരം 3മണി മുതൽ ഈ അവസരം വായനക്കാരെ തേടിയെത്തും. പുസ്തകങ്ങൾ 30 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.
ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന ബെസ്റ്റ് സെല്ലേഴ്സ് :
- യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥ ടി.ഡി. രാമകൃഷ്ണന്റെ ‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’
- അമ്പലമണിയും മറ്റു നാല്പതു കവിതകളുമടങ്ങുന്ന സമാഹാരം, സുഗതകുമാരിയുടെ ‘അമ്പലമണി’
- അനശ്വര മഹിമാവാര്‍ന്ന ഒരു തത്ത്വജ്ഞാനത്തിന്റെ നേരേ തന്റെ ഹൃദയം കാലത്തികവില്‍ സമര്‍പ്പിക്കുന്ന കൃതജ്ഞതയുടെയും കൃതാര്‍ത്ഥതയുടെയും ഉപഹാരം, സുകുമാര്‍ അഴീക്കോടിന്റെ ‘തത്ത്വമസി’
- ഒ.വി. വിജയന് പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ കരുണാകരഗുരുവിനെ പരിചയപ്പെട്ട് ശിഷ്യപ്പെട്ട ശേഷം രചിച്ച പുസ്തകം, ‘ഗുരുസാഗരം‘
- 1993ലെ വയലാര്‍ അവാര്‍ഡ് ലഭിച്ച കൃതി, ആനന്ദിന്റെ ‘മരുഭൂമികള്‍ ഉണ്ടാകുന്നത്’
- ഇന്ത്യന്‍ ഘരാനയില്‍ ഒരു കച്ചേരി, ജീവന്റെ വഴി, കാലാപാനി, അപ്രതീക്ഷിതം, രാതിയുടെ അവസാനം, ഉമ്മര്‍ ഭായി, യാത്രയുടെ ആരംഭം, കാലവര്‍ഷം, കിളി, ബലി, പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക് എന്നീ പതിനൊന്നു കഥകള്‍,ടി. പത്മനാഭന്റെ ‘പുഴകടന്ന് മരങ്ങളുടെ ഇടയിലേക്ക്’
- ജീവിതം സ്നേഹഭരിതമായ ഒരു വിപ്ലവമാണെന്ന് ഉദ്ഘോഷിക്കുന്ന പുസ്തകം, കെ.പി രാമനുണ്ണിയുടെ ‘ജീവിതത്തിന്റെ പുസ്തകം‘
- സര്‍ക്കാര്‍ ഓഫീസിലെ ക്ലാര്‍ക്കും നോവലിസ്റ്റുമായ കേശവന്റെ ഇ എം എസ്സിനെക്കുറിച്ചുള്ള നോവല്‍ പ്രമേയമായ നോവല്‍, എം മുകുന്ദന്റെ ‘ കേശവന്റെ വിലാപങ്ങള്‍’
Comments are closed.