യാത്രകളെ പ്രണയിച്ച എം.പി. വീരേന്ദ്രകുമാര്‍…
ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഏഴു മഹാ നദികള്‍ ഇന്ത്യയില്‍ ഉണ്ടാകില്ലെന്ന് എം.പി വീരേന്ദ്ര കുമാര്‍ പറഞ്ഞത് ഏറെ വേദനയോടെയായിരുന്നു. ഇന്ത്യയിലെ നദികള്‍ കടന്നുപോകുന്ന ദുരവസ്ഥയെക്കുറിച്ച് തന്റെ യാത്രകളില്‍ നിന്നുള്ള ചില അനുഭവങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് വീരേന്ദ്രകുമാര്‍ സംസാരിച്ചത്. 2018-ലെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
യാത്രകളെ എക്കാലത്തും പ്രണയിച്ചിരുന്ന അദ്ദേഹം 2018-ലെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലും തന്റെ യാത്രാ അനുഭവങ്ങളെക്കുറിച്ച് വാചലനായിരുന്നു. സുഹൃത്തുക്കളുമൊന്നിച്ചുള്ള മനോഹരയാത്രകളെക്കുറിച്ചും അദ്ദേഹം അന്ന് ഒരുപാട് സംസാരിച്ചു. യാത്രയുടെ തുടക്കത്തില്‍ അപരിചിതരായവര്‍ യാത്രയുടെ അന്ത്യത്തില്‍ ഒന്നാകുന്ന അത്ഭുതകരമായ പ്രതിഭാസത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കേവലം അരമണിക്കൂര്‍ മാത്രം നീണ്ടുനിന്ന ചര്‍ച്ചയില്‍ നിരവധി വിഷയങ്ങളാണ് അദ്ദേഹം വേഗത്തില്‍ പ്രതിപാദിച്ചുപോയത്.
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2018-ല്‍ എം.പി. വീരേന്ദ്രകുമാറും ഇ.പി. രാജഗോപാലും തമ്മിലുള്ള ചര്‍ച്ചയുടെ പൂര്‍ണരൂപം കാണാം.
Comments are closed.