DCBOOKS
Malayalam News Literature Website

അമേരിക്ക തിരയുന്ന കൊടുംകുറ്റവാളിയായ അസാറ്റ ഷാക്കുറിന്റെ ആത്മകഥ; ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം വെറും 199 രൂപയ്ക്ക്!

അമേരിക്ക തിരയുന്ന കൊടുകുറ്റവാളിയായ അസാറ്റ ഷാക്കുറിന്റെ ആത്മകഥ. കറുത്തവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയുടെയും ബ്ലാക്ക് ലിറേഷന്‍ ആര്‍മിയുടെയും മുന്നണിപ്പോരാളിയായിരുന്നു അസാറ്റ. പൊലിസിന്റെ ഭരണവര്‍ഗ്ഗത്തിന്റെയും വിവേചനങ്ങള്‍ക്കെതിരെ ആയുധമെടുത്ത അസാറ്റയുടെ രക്തരൂക്ഷിതമായ പോരാട്ട കഥ ചരിത്രത്തില്‍ ഇടംനേടി. എഫ്.ബി.ഐ പട്ടികയില്‍ വരുന്ന ആദ്യ സ്ത്രീയാണ് അസാറ്റ. എഫ്.ബി.ഐ ഉള്‍പ്പടുത്തുന്ന സ്വദേശിയായ രണ്ടാമത്തെയാളും അസാറ്റയാണ്.

Assata Shakur-Athmakatha-Assata Shakurപൊലിസ് ഉദ്യോഗസ്ഥരുടേതുള്‍പ്പടെ നിരവധി കൊലപാതങ്ങളിലും കവര്‍ച്ചകളിലും പ്രതി ചേര്‍ക്കപ്പെട്ട അസാറ്റ ശിക്ഷാകാലയളവില്‍ രക്ഷപെട്ട് ക്യൂബയില്‍ അഭയം തേടി.

അന്ന് അസാറ്റ പറഞ്ഞ വാക്കുകള്‍ ലോക പ്രശസ്തമായിരുന്നു.

” ഞാന്‍ ഇരുപതാം നൂറ്റാണ്ടിലെ രക്ഷപ്പെട്ട അടിമ. യു.എസ് സര്‍ക്കാറിന്റെ പീഡനം സഹിക്കവയ്യാതെ സ്വന്തം രാജ്യത്ത് നിന്നും പാലായനം ചെയ്യപ്പെട്ടു. വര്‍ണത്തിന്റെ അടിസ്ഥാനത്തില്‍ യു.എസ് ഭരണകൂടം കാണിക്കുന്ന വിവേചനവും വംശീയ അധിക്ഷേപവും അക്രമവുമാണ് അമേരിക്കയില്‍ നിന്നും പാലായനം ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്.”

തന്റെ സംഭവബഹുലമായ ജീവിതം അസാറ്റയുടെ സ്വന്തം വാക്കുകളില്‍ വായിക്കാനുള്ള അവസരമാണ് മലയാളിവായനക്കാര്‍ക്ക് ലഭിച്ചിരിക്കുന്നത്.

അസ്സാറ്റയുടെ ആത്മകഥ ഇപ്പോള്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

 

 

Comments are closed.