അഞ്ച് പുതിയ പുസ്തകങ്ങള്‍ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം ഇ-ബുക്കുകളായി!
ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അഞ്ച് പുതിയ പുസ്തകങ്ങള്‍ ആദ്യം ഇ-ബുക്കായി ഇന്നു മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം. ബൈജു എന്‍. നായരുടെ സില്‍ക്ക് റൂട്ട്, യു.എ ഖാദറിന്റെ ഗന്ധമാപിനി, അസാറ്റ ഷാക്കുറിന്റെ ‘ആത്മകഥ‘, ‘2020 ന്റെ കഥകള്‍ രണ്ട്’, ‘2020ന്റെ കഥകള്‍ മൂന്ന് എന്നീ പുസ്തകങ്ങളാണ് ഇപ്പോള്‍ ഇ-ബുക്കുകളായി വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്.
തൃക്കോട്ടൂര്‍ കഥകളും തൃക്കോട്ടൂര്‍ പെരുമയും മലയാളത്തിനു സമര്‍പ്പിച്ച സര്‍ഗ്ഗധനനായ യു എ ഖാദറിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരമാണ് ‘ഗന്ധമാപിനി‘.
സഹസ്രാബ്ദാങ്ങളുടെ ചരിത്രമുറങ്ങുന്ന പുരാതന നഗരങ്ങളും ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ദുരൂഹമരണം കൊണ്ട് ചരിത്രത്തില്‍ ഇടം പിടിച്ച താഷ്‌ക്കെന്റും അമീര്‍ ടിമൂറിന്റെ ജന്മദേശമായ സഹ്‌രിസബ്‌സുമൊക്കെ അടുത്തറിയാന്‍ സഹായിക്കുന്നതാണ് ബൈജു എന്‍. നായരുടെ ‘സില്‍ക്ക് റൂട്ട്‘.
കറുത്തവര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന ബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയുടെയും ബ്ലാക്ക് ലിറേഷന്‍ ആര്‍മിയുടെയും മുന്നണിപ്പോരാളിയായിരുന്ന അസാറ്റ ഷാക്കുറിന്റെ ‘ആത്മകഥ’.
അയ്മനം ജോണ്‍, കെ രേഖ, മധുപാല്‍, എം നന്ദകുമാര്‍, കെ എന്‍ പ്രശാന്ത്, മജീദ് സെയ്ദ്, കെ വി മണികണ്ഠന്‍, വിനോദ് കൃഷ്ണ, ഫര്‍സാന അലി, കെ ദിലീപ് കുമാര്‍, നിധീഷ് ജി, നിഷ അനില്‍ കുമാര്‍, അനന്തപത്മനാഭന്‍ എന്നീ കഥാകൃത്തുക്കളുടെ ഏറ്റവും പുതിയ കഥകളുടെ പുസ്തകം ‘2020 ന്റെ കഥകള്‍ രണ്ട്’.
കെ പി രാമനുണ്ണി, പി കെ പാറക്കടവ്, ഇ പി ശ്രീകുമാര്‍, വി സുരേഷ് കുമാര്‍, അനൂപ് ശശികുമാര്‍, ഉദയശങ്കര്‍, ശ്രീജിത്ത് കൊന്നോളി, ഗോവിന് ആര്‍ കുറുപ്പ്, ജേക്കബ് എബ്രാഹാം, അജിജേഷ് പച്ചാട്ട്, അനില്‍ ദേവസ്സി, വി കെ കെ രമേശ്, കെ എസ് രതീഷ്, പി കെ ശ്രീനിവാസന്‍ എന്നീ കഥാകൃത്തുക്കളുടെ ഏറ്റവും പുതിയ കഥകളുടെ പുസ്തകം ‘ 2020 ന്റെ കഥകള്‍ മൂന്ന്’.
അഞ്ച് പുസ്തകങ്ങള്‍ അത്യാകര്‍ഷകമായ വിലക്കുറവില്‍ വായനക്കാര്‍ക്ക് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം.
Comments are closed.