വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സമഗ്രവുംസംയോജിതവും തത്ത്വകേന്ദ്രീകൃതവുമായ ഒരു ഉപാധി
പ്രസിദ്ധ മാനേജ്‌മെന്റ് ഗുരുവും നേതൃത്വ പരിശീലകനും അധ്യാപകനുമായിരുന്ന സ്റ്റീഫന്‍ ആര്‍ കോവെയുടെ വളരെ പ്രസിദ്ധമായ രചനയാണ് ‘സെവന്‍ ഹാബിറ്റ്‌സ് ഒഫ് ഹൈലി ഇഫക്റ്റീവ് പീപ്പിള്‍’ എന്ന പുസ്തകം. വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സമഗ്രവുംസംയോജിതവും തത്ത്വകേന്ദ്രീകൃതവുമായ ഒരു ഉപാധിയാണ് അദ്ദേഹം ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്.
തുളച്ചുകയറുന്ന ഉള്‍ക്കാഴ്ചകളും ലക്ഷ്യം വച്ചുള്ള സംഭവകഥകളുംകൊണ്ട് സത്യസന്ധതയോടെയും സ്വഭാവദാര്‍ഢ്യത്തോടെയും ജീവിക്കുന്നതിന് പടിപടിയായുള്ള പന്ഥാവ് കോവെ വെളിപ്പെടുത്തുന്നു. മാറ്റത്തിനനുസൃതമായി പരിണമിക്കുന്നതിനുള്ള സുരക്ഷിതത്വവും മാറ്റം സൃഷ്ടിക്കുന്ന അവസരങ്ങള്‍ മുതലെടുക്കുന്നതിനുള്ള സാമര്‍ത്ഥ്യവും ശക്തിയും പ്രദാനം ചെയ്യുന്ന തത്ത്വങ്ങളാണ് പുസ്‌കത്തിലുടെനീളം. എം പി സദാശിനാണ് പുസ്തകത്തിന്റെ പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്.
പ്രമുഖനായ എഴുത്തുകാരനും മാനേജ്‌മെന്റ് വിദഗ്ധനും ഫ്രാങ്കഌന്‍ കോവെ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും ചെയര്‍മാനുമായിരുന്നു സ്റ്റീഫന്‍ ആര്‍ കോവെ. സര്‍വകലാശാല അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ച കോവെ പിന്നീട് അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരനായും പ്രഭാഷകനായും, മാനേജ്‌മെന്റ് വിദഗ്ധനായും വളര്‍ന്നു.
ലോകത്തെ സ്വാധീനിച്ചിട്ടുള്ള 25 പ്രമുഖരുടെ പട്ടികയില്‍ 1996ല്‍ കോവെ ഇടംനേടി. മലയാളമുള്‍പ്പടെ ലോകത്തിലെ എല്ലാ പ്രമുഖഭാഷകളിലും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
പുസ്തകം ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments are closed.