ദിവസം തോറും ഫ്ലാറ്റ് 30 % വിലക്കുറവില്‍ 8 ബെസ്റ്റ് സെല്ലേഴ്സ്!
ഇതുവരെ ആരും നൽകാത്ത അത്ഭുതപ്പെടുത്തുന്ന ആനുകൂല്യങ്ങളുമായി ഡിസി ബുക്സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ റഷ് അവർ. പുസ്തകങ്ങളുടെ ചിറകിലേറി അറിവിന്റെയും അത്ഭുതങ്ങളുടെയും അനന്തതയിലേക്കുയരാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന കൗതുകമുണർത്തുന്ന വ്യത്യസ്തങ്ങളായ സൃഷ്ടികളാണ് ഡിസി ബുക്സ് ഓൺലൈൻ സ്റ്റോർ ലോക്ഡൗൺ RUSH HOUR- ൽ വായനക്കാർക്ക് സ്വന്തമാക്കാൻ കഴിയുക. ദിവസം തോറും വൈകുന്നേരം 3മണി മുതൽ ഈ അവസരം വായനക്കാരെ തേടിയെത്തും. പുസ്തകങ്ങൾ 30 ശതമാനം വിലക്കുറവിൽ ഈ സമയം വായനക്കാർക്ക് ഓർഡർ ചെയ്യാം.
ഇന്ന് ഞങ്ങൾ നിങ്ങൾക്കായി നൽകുന്ന ബെസ്റ്റ് സെല്ലേഴ്സ് :
- എം.പി.നാരായണപിള്ളയുടെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരം ‘മറുനോട്ടം’
- പുറത്തിറങ്ങി ദിവസങ്ങള്‍ക്കകം മില്യണ്‍ കോപ്പികള്‍ വിറ്റഴിഞ്ഞ മെനി ലിവ്സ് മെനി മാസ്റ്റേഴ്സ്’ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ ഡോ. ബ്രിയാന്‍ എല്‍. വീസിന്റെ ‘നിരവധി ജന്മങ്ങള് അനവധി ഗുരുക്കന്മാര്’
- ആധുനിക കേരളത്തിലെ സാമൂഹികരാഷ്ട്രീയ ചരിത്രത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവുകളെ സമഗ്രമായി വരച്ചിടുന്ന കൃതി, റോബിന് ജെഫ്രിയുടെ ‘നായര്‍ മേധാവിത്വത്തിന്റെ പതനം’
- മാനവ ചരിത്രത്തില്‍ ഏറ്റവും കുപ്രസിദ്ധിയാര്‍ജ്ജിച്ച ഭരണാധികാരിയുടെ ആത്മകഥ, അഡോള്‍ഫ് ഹിറ്റ്ലറിന്റെ ‘ മെയ്ന്‍കാംഫ്’
- ശാസ്ത്രത്തെ മതത്തില്‍നിന്നും മോചിപ്പിക്കാനായി അക്ഷീണം പരിശ്രമിക്കുന്ന റിച്ചാഡ് ഡോക്കിന്‍സിന്റെ പ്രശസ്തമായ കൃതിയുടെ പരിഭാഷ, ‘ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം’
- ടി പത്മനാഭന്റെ ശ്രദ്ധേയങ്ങളായ നാലു സമാഹാരങ്ങള്‍ ‘പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടിയും മറ്റു കഥകളും’
- ആദി തണ്ണീര്‍മത്തന്‍ വര്‍ഷങ്ങള്‍, കടല്‍ച്ചൊരുക്ക്, ഉയിര്‍പ്പ്, ശരീരം, ഒമേഗ എന്നിങ്ങനെ നാല് ഭാഗങ്ങളായിതിരിച്ച് എഴുതിയിരിക്കുന്ന എന്‍.എസ്. മാധവന്റെ ‘ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍’
- കുട്ടികള്‍ക്കായി ബൈബിളില്‍ നിന്നും തിരഞ്ഞെടുത്ത മനോഹരമായ 50 കഥകള്‍, ടാനിയ റോസിന്റെ ‘BIBLE STORIES FOR CHILDREN‘
Comments are closed.