പുതുതലമുറയിലെ രണ്ട് എഴുത്തുകാരുടെ ഏറ്റവും പുതിയ നോവലുകള്‍ ആദ്യം ഇ-ബുക്കായി; പ്രകാശനം നാളെ
പുതുതലമുറയിലെ രണ്ട് എഴുത്തുകാരുടെ ഏറ്റവും പുതിയ നോവലുകള്‍ ആദ്യം ഇ-ബുക്കായി വായനക്കാരിലേക്ക് എത്തുന്നു. ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അജിജേഷ് പച്ചാട്ടിന്റെ ‘ഏഴാംപതിപ്പിന്റെ ആദ്യപ്രതി‘, ടി കെ അനില്‍ കുമാറിന്റെ ‘ഞാന്‍ വാഗ്ഭടാനന്ദന്‍ എന്നീ പുസ്തകങ്ങളാണ് ആദ്യം ഇ-ബുക്കുകളായി പുറത്തിറങ്ങുന്നത്. മെയ് 21 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പ്രശസ്ത നോവലിസ്റ്റ് ടി ഡി രാമകൃഷ്ണനാണ് പുസ്തകപ്രകാശന ചടങ്ങ് നിര്‍വ്വഹിക്കുക.
ഡി സി ബുക്‌സിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, യൂ ട്യൂബ്, ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെയാണ് ഇ-ബുക്കുകൾ പ്രകാശനം ചെയ്യുക. ജാത്യാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പോരാടിയ വാഗ്ഭടാനന്ദന്റെ ജീവിതം അവതരിപ്പികയാണ് നോവൽ ടി കെ അനില്‍ കുമാറിന്റെ തന്റെ ‘ഞാന്‍ വാഗ്ഭടാനന്ദന്‍‘ എന്ന നോവലിലൂടെ. മനുഷ്യമനസ്സുകളിലെ കലാപവും അതിജീവനവും കാലത്തിന്റെ സൂക്ഷ്മതകള്‍കൊണ്ട് അടയാളപ്പെടുത്തുന്നതാണ് അജിജേഷ് പച്ചാട്ടിന്റെ ‘ഏഴാംപതിപ്പിന്റെ ആദ്യപ്രതി‘.
Comments are closed.