സാപ്പിയൻസിന്റെയും ഹോമോ ദിയൂസിന്റെയും രചയിതാവിൽനിന്നും മറ്റൊരു ഇൻർനാഷണൽ ബെസ്റ്റ് സെല്ലർ, യുവാൽ നോവാ ഹരാരിയുടെ ഏറ്റവും പുതിയ പുസ്തകം 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ; ഇപ്പോൾ ഡൗൺലോഡ് ചെയ്യാം വെറും 149 രൂപയ്ക്ക്
സാപ്പിയൻസിന്റെയും ഹോമോ ദിയൂസിന്റെയും രചയിതാവിൽനിന്നും പിറവിയെടുത്ത മറ്റൊരു ഇൻർനാഷണൽ ബെസ്റ്റ് സെല്ലറാണ് 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ.
മനുഷ്യനെപ്പറ്റി, മനുഷ്യന്റെ ഇന്നലെകളെയും നാളെകളെയും പറ്റി പഠിക്കാന്‍ ജീവിതം മാറ്റി വച്ചിരിക്കുന്ന മനുഷ്യനാണ് ഇസ്രയേലുകാരനായ യുവന് നോവ ഹരാരി. ഓക്സ്ഫഡ് സര്‍വ്വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് ബിരുദമെടുത്ത യുവാല്‍ നോഹ ഹരാരി ജറുസലേമിലെ ഹീബ്രു സര്‍വ്വകലാശാലയില്‍ ലോകചരിത്ര അധ്യാപകനാണ്. പാശ്ചാത്യ അക്കാദമി പഠനരംഗത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന രചനകളുടെ സ്രഷ്ടാവ് കൂടിയാണ് അദ്ദേഹം. ഇന്നു ജീവിച്ചിരിക്കുന്ന സാപിയന്‍സില്‍ മൗലികചിന്തകളുടെ ഒരു കേന്ദ്രം ഹരാരിയുടെ തലച്ചോറാണ്.
Comments are closed.