പോരാടുന്ന പാട്ടുകൾ; ഡിസി ബുക്‌സ് പോഡ്കാസ്റ്റ് ചാനൽ ഗാലി പ്രൂഫിൽ ഗായിക രശ്മി സതീഷ്
പ്രപഞ്ചം മുഴുവൻ മുഴങ്ങി കേൾക്കുന്ന പെൺ ഈണങ്ങളെ കുറിച്ച് വിശദീകരിച്ച് ഗായിക രശ്മി സതീഷ്. ഡിസി ബുക്‌സ് പോഡ്കാസ്റ്റ് ചാനൽ ഗാലി പ്രൂഫിൽ സംസാരിക്കുകയായിരുന്നു രശ്മി. കേരളത്തിലെ സർപ്പപ്പാട്ട്, പുള്ളുവൻ പാട്ട് ഒപ്പന പാട്ടു, കഥകളിപ്പാട്ടു തുടങ്ങി വിവിധ സംഗീത ധാരകളിലെ പെൺ സ്വതീനത്തെ കുറിച്ചും രശ്മി സതീഷ് ഗാലി പ്രൂഫിൽ വിശദീകരിച്ചു. കേരളത്തിലെ സിനിമാപാട്ടുകളെയും, സ്റ്റേജ്‌ഷോകളെയും മുൻനിർത്തിയായിരുന്നു രശ്മി സംസാരിച്ചത്.
വാര്‍ത്തകള്‍ക്കപ്പുറം ആഴമുള്ള സാമൂഹിക സാംസ്‌കാരിക വിശകലനങ്ങള്‍ക്കു ഇടമൊരുക്കികൊണ്ട് ഡി സി ബുക്സ് അവതരിപ്പിക്കുന്ന പോഡ്കാസ്റ്റാണ് ഗാലിപ്രൂഫ്. സംവാദങ്ങളും സംഭാഷണങ്ങളും വര്‍ത്തമാനങ്ങളും നിറഞ്ഞ ഗാലിപ്രൂഫ് മലയാളത്തിലെ ആദ്യത്തെ സാംസ്‌കാരിക പോഡ്കാസ്റ്റാണ്. ഇന്ത്യയിലെ പ്രമുഖ ചിന്തകരും എഴുത്തുകാരുമാണ് ഗാലിപ്രൂഫിനൊപ്പം നില്‍ക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ എല്ലാദിവസവും രാവിലെ പത്തുമണിക്ക് വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങള്‍ അപ് ലോഡ് ചെയ്യും.
പ്രശസ്ത ഗായിക രശ്മി സതീഷിന്റെ പാട്ടു വർത്തമാനങ്ങൾ, പോഡ് കാസ്റ്റ് കേള്‍ക്കാനായി സന്ദര്‍ശിക്കുക:
Comments are closed.