DCBOOKS
Malayalam News Literature Website

കൊറോണയും നൊറോണയും : ഡിസി ബുക്‌സ് പോഡ്കാസ്റ്റ് ചാനൽ ഗാലി പ്രൂഫിൽ ഫ്രാൻസിസ് നൊറോണ

തന്നെ എഴുത്തിലേയ്ക്കും വായനയിലേക്കും എത്തിച്ചത് ലോക്ക്ഡൗൺ എന്ന പ്രതിഭാസമാണെന്ന് മലയാളത്തിലെ പുതിയ കാല എഴുത്തുകാരിൽ ശ്രദ്ധേയനായ എഴുത്തുകാരൻ ഫ്രാൻസിസ് നൊറോണ. ഡിസി ബുക്‌സ് പോഡ്കാസ്റ്റ് ചാനൽ ഗാലി പ്രൂഫിൽ എഴുത്തുകാരൻ ലിജീഷ് കുമാറുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ ലോക്ഡൗൺ ജീവിതത്തെ കുറിച്ചും തന്റെ ബാല്യ-കൗമാര ജീവിത അനുഭവങ്ങളുമൊക്കെ നൊറോണ പങ്കുവെച്ചു. കഥയും ജീവിതവും ചരിത്രവും ഇടകലരുന്ന ചർച്ചകൾക്കായി ഇന്നത്തെ ഗാലി പ്രൂഫിനു കാതോർക്കാം.

വാര്‍ത്തകള്‍ക്കപ്പുറം ആഴമുള്ള സാമൂഹിക സാംസ്‌കാരിക വിശകലനങ്ങള്‍ക്കു ഇടമൊരുക്കികൊണ്ട് ഡി സി ബുക്സ് അവതരിപ്പിക്കുന്ന പോഡ്കാസ്റ്റാണ് ഗാലിപ്രൂഫ്. സംവാദങ്ങളും സംഭാഷണങ്ങളും വര്‍ത്തമാനങ്ങളും നിറഞ്ഞ ഗാലിപ്രൂഫ് മലയാളത്തിലെ ആദ്യത്തെ സാംസ്‌കാരിക പോഡ്കാസ്റ്റാണ്. ഇന്ത്യയിലെ പ്രമുഖ ചിന്തകരും എഴുത്തുകാരുമാണ് ഗാലിപ്രൂഫിനൊപ്പം നില്‍ക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ എല്ലാദിവസവും രാവിലെ പത്തുമണിക്ക് വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങള്‍ അപ് ലോഡ് ചെയ്യും.

പോഡ് കാസ്റ്റ് കേള്‍ക്കാനായി സന്ദര്‍ശിക്കുക:

Comments are closed.