DCBOOKS
Malayalam News Literature Website

മലയാളികൾക്കിടയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച മൂന്ന് ആത്മകഥകൾ , ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’, ‘കർത്താവിന്റെ നാമത്തിൽ’, ‘ആമേന്‍: ഒരു കന്യാസ്ത്രീയുടെ ആത്മകഥ’; മൂന്നു പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 199 രൂപയ്ക്ക് !

അക്ഷരങ്ങളുടെ പേരില്‍, ആശയങ്ങളുടെ പേരില്‍ കൈപ്പത്തി മുറിച്ചുമാറ്റപ്പെട്ട ഒരു അദ്ധ്യാപകന്റെ അറ്റുപോകാത്ത ഓര്‍മ്മകളുടെ പുസ്തകമാണ് പ്രൊഫ.ടി ജെ ജോസഫിന്റെ ആത്മകഥ ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’. അദ്ധ്യാപകജീവിതത്തിലും വ്യക്തിജീവിതത്തിലും മറ്റാരും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്ത സന്ദിഗ്ദ്ധ മുഹൂര്‍ ത്തങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന ഒരാള്‍ ആ അനുഭവങ്ങളെ മുന്‍നിര്‍ത്തി തന്റെ ജീവിതം എഴുതുകയാണ്.

Sr Lucy Kalappura-Karthavinte Namathil-Attupokatha Ormakal-Amenസിസ്റ്റർ ലൂസി കളപ്പുര അവരുടെ സഭാജീവിതാനുഭവങ്ങള്‍ തുറന്നെഴുതിയ ആത്മകഥ ‘കർത്താവിന്റെ നാമത്തിൽ’. ക്രിസ്തീയസഭയിലെ അധികാരദുര്‍വിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യ മേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിര്‍ത്തുകൊണ്ട് സഭയ്ക്കുള്ളില്‍നിന്നുകൊണ്ടുതന്നെ സമരംചെയ്ത് നവീകരണത്തിനു വഴിതുറക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുര അവരുടെ സഭാജീവിതാനുഭവങ്ങള്‍ തുറന്നെഴുതുകയാണിവിടെ. ഇരുട്ടു നിറഞ്ഞ മുറിയില്‍ ഉള്‍വലിഞ്ഞ് മതത്തിനുള്ളിലെ പൗരോഹിത്യ പുരുഷാധികാരത്തിനു മുന്നില്‍ ശരീരവും ആത്മാഭിമാനവും അടിയറവുവയ്ക്കുന്നതല്ല തന്റെ ആദ്ധ്യാത്മികതയെന്ന് ഈ ആത്മകഥനം ഉറക്കെ പ്രഖ്യാപിക്കുന്നു.

സംഭ്രമജനകമായ ഒരാത്മകഥ, സിസ്റ്റര്‍ ജെസ്മിയുടെ ‘ആമേന്‍: ഒരു കന്യാസ്ത്രീയുടെ ആത്മകഥ’. കേരളത്തിലെ കത്തോലിക്കാ സഭയിലെ പുരോഹിതാധിപത്യത്തെയും അസ്സാന്മാര്‍ഗ്ഗികതയെയും കുറിച്ചുള്ള നേരനുഭവങ്ങളുടെ തുറന്നുപറച്ചിലായിരുന്നു ആ ആത്മകഥ. ഇംഗ്ലീഷ്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റിയ ആത്മകഥ എന്ന പ്രത്യേകതയും ഈ പുസ്തകത്തിനുണ്ട്.

മലയാളികൾക്കിടയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച മൂന്ന് ആത്മകഥകൾ , ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’, ‘കർത്താവിന്റെ നാമത്തിൽ’, ‘ആമേന്‍: ഒരു കന്യാസ്ത്രീയുടെ ആത്മകഥ’; മൂന്നു പുസ്തകങ്ങൾ ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 199 രൂപയ്ക്ക് !

പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Comments are closed.