കുടിയേറിയ മനുഷ്യരുടെ കഥകൾ ‘പുറ്റ് ‘; ഡിസി ബുക്സ് പോഡ്കാസ്റ്റ് ചാനൽ ഗാലി പ്രൂഫിൽ വിനോയ് തോമസ്
തന്റെ ഏറ്റവും പുതിയ നോവൽ പുറ്റിന്റെ വിശേഷങ്ങൾ പങ്കുവെച്ച് ഡി സി ബുക്സിന്റെ പോഡ്കാസ്റ്റായ ഗാലി പ്രൂഫിൽ എഴുത്തുകാരൻ വിനോയ് തോമസ്. കാടത്തത്തിൽ നിന്നും മനുഷ്യൻ സംസ്കൃതിയിലേക്ക് വളർന്ന കഥയാണ് വിനോയ് തോമസിന്റെ പുറ്റ് എന്ന നോവൽ. ആ പുറ്റിനുള്ളിലെ കഥകളെക്കുറിച്ചും കഥയിലേക്ക് നയിച്ച ചിന്തകളെ കുറിച്ചും സാഹചര്യങ്ങളെ കുറിച്ചും ഗാലി പ്രൂഫിൽ എഴുത്തുകാരന് ലിജീഷ് കുമാറുമായി നടന്ന ചർച്ചയിൽ വിനോയ് തോമസ് വിശദീകരിച്ചു.
വാര്‍ത്തകള്‍ക്കപ്പുറം ആഴമുള്ള സാമൂഹിക സാംസ്കാരിക വിശകലനങ്ങള്‍ക്കു ഇടമൊരുക്കികൊണ്ട് ഡി സി ബുക്സ് അവതരിപ്പിക്കുന്ന പോഡ്കാസ്റ്റാണ് ഗാലിപ്രൂഫ്. സംവാദങ്ങളും സംഭാഷണങ്ങളും വര്‍ത്തമാനങ്ങളും നിറഞ്ഞ ഗാലിപ്രൂഫ് മലയാളത്തിലെ ആദ്യത്തെ സാംസ്കാരിക പോഡ്കാസ്റ്റാണ്. ഇന്ത്യയിലെ പ്രമുഖ ചിന്തകരും എഴുത്തുകാരുമാണ് ഗാലിപ്രൂഫിനൊപ്പം നില്‍ക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ എല്ലാദിവസവും രാവിലെ പത്തുമണിക്ക് വിവിധ വിഷയങ്ങളിലുള്ള സംവാദങ്ങള്‍ അപ് ലോഡ് ചെയ്യും.
പോഡ് കാസ്റ്റ് കേള്‍ക്കാനായി സന്ദര്‍ശിക്കുക:
Comments are closed.