ലോക്‌ഡൗൺ കാലത്ത് വായനക്കാർക്കായി നാല് പുസ്തകങ്ങൾ നിർദ്ദേശിച്ച് എസ്. ഹരീഷ്
അപ്രതീക്ഷിതമായി എത്തിയ മഹാമാരിയും അതിനെ പ്രതിരോധിക്കുന്നതിനായുള്ള ലോക്ഡൗണുമൊക്കെ പലരുടെയും മനസിനെ അസ്വസ്ഥമാക്കുന്നുണ്ടാകാം. ഈ സമയം പലരും പുസ്തകങ്ങളിലേക്ക് ചേക്കേറുകയാണ്. ഇപ്പോൾ ഇതാ ലോക്‌ഡൗൺ കാലത്ത് പ്രിയ വായനക്കാർക്കായി നാല് പുസ്തകങ്ങൾ നിർദ്ദേശിച്ച് യുവകഥാകൃത്ത് എസ്. ഹരീഷ്.
കേരളീയ പൊതുമണ്ഡലത്തില്‍ ദലിതുകളുടെയും കീഴാള വിഭാഗങ്ങളുടെയും അവകാശങ്ങള്‍ക്കും നിലനില്‍പ്പുകള്‍ക്കും വേണ്ടി നിരന്തരം എഴുതുകയും ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന കെ.കെ. കൊച്ചിന്റെ അസാധാരണമായ ആത്മകഥ. പൊതുബോധത്തിന്റെ മാനവികാംശം അര്‍ഹിക്കുന്ന കുറെ പച്ചമനുഷ്യരുടെ ജീവിതരേഖകൂടിയാകുന്ന കൃതി.
കുടുംബം, മതം, പ്രസ്ഥാനം എന്നിങ്ങനെയുള്ള പാടികളിൽനിന്നും കുതറിത്തെറിക്കാൻ കാത്തിരിക്കുന്ന വെറും മനുഷ്യരുടെ കഥകൾകൊണ്ട് നിർമ്മിച്ചതാണ് ഈ പുറ്റ്. കാടത്തത്തിൽനിന്നും സംസ്‌കൃതിയിലേക്ക് വളരാൻ പെടാപാടുപെടുന്നവരുടെ ഈ കഥകൾ വേട്ടയാടിയും കൃഷി ചെയ്തും കൂട്ടുജീവിതെ ആരംഭിച്ചനാൾ മുതലുള്ള മനുഷ്യകുലത്തിന്റേതുകൂടിയാണ്. ഡി.സി നോവൽ പുരസ്‌കാരത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട കരിക്കോട്ടക്കരിക്കുശേഷം വിനോയ് തോമസ് എഴുതിയ നോവൽ.
പ്രതി പൂവന്‍കോഴി, ഉണ്ണി ആര്‍
യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ ഉണ്ണി ആറിന്റെ ആദ്യ നോവലാണ് ‘പ്രതി പൂവന്‍കോഴി’. നാട്ടിമ്പുറത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സമകാലിക രാഷ്ട്രീയചരിത്രം ആധുനികമായൊരു നാടോടിക്കഥയുടെ ചാരുതയില്‍ എഴുതപ്പെട്ടിരിക്കുന്നു ഈ നോവലില്‍. ലളിതവും ആകര്‍ഷകവുമായ രചനാവൈഭവത്തിലൂടെ എന്നും വായനക്കാരെ കയ്യിലെടുക്കുന്ന ഉണ്ണി ആറിന്റെ സര്‍ഗാത്മകസിദ്ധി ഈ നോവലിലും അനുഭവിച്ചറിയാം. ഒരു ഭയങ്കര കാമുകന്‍, വാങ്ക് തുടങ്ങിയ ഉണ്ണി ആറിന്റെ കഥാസമാഹാരങ്ങള്‍ക്കു ശേഷം വരുന്ന ഏറ്റവും പുതിയ പുസ്തകമാണ് പ്രതി പൂവന്‍കോഴി.
സാപിയൻസ് -യുവാല്‍ നോവാ ഹരാരി
ഇസ്രായേലുകാരനായ ചരിത്രകാരന്‍ യുവാല്‍ നോവാ ഹരാരിയുടെ പ്രധാനവിഷയം മനുഷ്യവംശത്തിന്റെ ഉല്‍പത്തിയും വികാസപരിണാമങ്ങളുമാണ്. മനുഷ്യകുലത്തെക്കുറിച്ച് അദ്ദേഹം രചിച്ച ‘സാപിയന്‍സ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്‍ കൈന്‍ഡ്. നിസ്സാരമായ ആൾകുരങ്ങുകളിൽ നിന്നും ലോകാധിപരിലേക്കുള്ള നമ്മുടെ വളർച്ചയുടെ അസാധാരണ ചരിത്രത്തിന്റെ ത്രസിപ്പിക്കുന്ന വിവരണം.ഒരു ലക്ഷം വർഷങ്ങൾക്കു മുമ്പ്, കുറഞ്ഞത് ആറ് മനുഷ്യ സ്പീഷിസുകൾ ഭൂമിയിൽ അധിവസിച്ചിരുന്നു. ഇന്നാകട്ടെ ഒരെണ്ണം മാത്രം. നാം – ഹോമോ സാപിയൻസ് . ആധിപത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ നമ്മുടെ സ്പീഷിസ് വിജയിച്ചതെങ്ങനെ? ഭക്ഷണം തേടിയലയലുകാരായ നമ്മുടെ പൂർവികർ നഗരങ്ങളും രാജ്യങ്ങളും സൃഷ്ടിക്കാൻ ഒന്നുചേർന്നത് എന്തുകൊണ്ടാണ് ? ദൈവങ്ങളിലും രാഷ്ട്രങ്ങളിലും മനുഷ്യാവകാശങ്ങളിലും നാം വിശ്വസിക്കാൻ ഇടയായതെങ്ങനെയാണ് ? വരാനിരിക്കുന്ന സഹസ്രാബ്ദങ്ങളിൽ നമ്മുടെ ലോകം എന്തായിരിക്കും?ധീരവും വിശാലവും ചിന്തോദ്ദീപകവുമായ ‘സാപിയൻസ് ‘ മനുഷ്യരായിരിക്കുന്നതിനെകുറിച്ചു നമുക്കറിയാം എന്നു നാം കരുതിയിരുന്ന എല്ലാത്തിനെയും – നമ്മുടെ ചിന്തകൾ, നമ്മുടെ പ്രവൃത്തികൾ, നമ്മുടെ ശക്തി… നമ്മുടെ ഭാവി – വെല്ലുവിളിക്കുന്നു.
Comments are closed.