DCBOOKS
Malayalam News Literature Website

കൊറോണ – രോഗീപരിചരണത്തിൽ പ്രതിരോധ കവചമാവുന്ന N95 മാസ്ക്കുകൾ!

Can Face Masks Prevent Coronavirus? Here's What Medical Experts ...

പ്രതിരോധ കവചമാവുന്ന N95 മാസ്ക്കുകൾ

✅” N95 മാസ്ക് ”

😷രോഗാണുവിന്റെ സാന്നിദ്ധ്യം കണ്ടുപിടിക്കുന്നത്തിനും മുൻപേ രോഗപ്രതിരോധത്തിനായി മാസ്ക് ഉപയോഗിച്ചിരുന്നു.  19 ആം നൂറ്റാണ്ട് മുതൽ തന്നെ ശസ്ത്രക്രിയ ചെയ്യുമ്പോഴും മറ്റും ഉപയോഗിക്കാനായി മാസ്ക്കുകൾ പ്രചാരത്തിലുണ്ടായിരുന്നു.

😷1910 ലെ പ്ലേഗ് കാലത്താണ് തെക്കൻ ചൈനയിൽ ആദ്യമായി ലിയാൻ തെ വൂ എന്ന ഡോക്ടർ ഒരു respirator മാസ്‌ക് നിർമിച്ചത്. കോട്ടൺ പാഡുകളും ഗോസുകളും ഒന്നിനു മുകളിൽ ഒന്നായി അടുക്കി വെച്ചായിരുന്നു നിർമ്മാണം. തുടർന്ന് 1918-ലെ സ്പാനിഷ് ഫ്‌ളൂ പാൻഡെമിക് കാലത്ത് വിവിധ കമ്പനികൾ ഇത്തരം respirator മാസ്കുകളുമായി രംഗത്തിറങ്ങി.

🔰N95 മാസ്‌ക്

😷ലിയാൻ തെ വൂ ന്റെ മാതൃക പിന്തുടർന്ന് നിർമ്മിക്കപ്പെട്ട മാസ്ക് ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിളിൽ ഉപയോഗിക്കപ്പെട്ടിരുന്നു. തുടർന്ന് ഖനി തൊഴിലാളികളും മറ്റും ഇത്തരം മാസ്കുകൾ വ്യാവസായിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചുവന്നു. ഇവ 1970കളിൽ രൂപമാറ്റം വരുത്തിയാണ് N95 മാസ്‌ക് പുറത്തിറക്കിയത്.

😷ഇത് ഒരിനം റെസ്പിറേറ്റർ മാസ്‌ക് ആണ്. അതായത് ചെറിയ കണികകളെയും ബാക്ടീരിയ& വൈറസ് എന്നിവയെയുമൊക്കെ ശ്വസിക്കുന്നത് വലിയ അളവിൽ തടയുന്ന മുഖാവരണം.

😷1990 ൽ എച്ച്ഐവിയുടെ ആഗമനത്തോട്‌ കൂടി മരുന്നിനോട് പ്രതികരിക്കാത്ത ഇനം ക്ഷയരോഗം ഉള്ളവരുടെഎണ്ണം കൂടിയപ്പോഴാണ് ഇത് വ്യാപകമായി ഉപയോഗിക്കപ്പെട്ടത്.

😷എന്നിരുന്നാലും സാധാരണ ആശുപത്രികളിൽ N95 മാസ്കുകൾ ഉപയോഗിക്കാറില്ല. വായുവിലൂടെ പകരുന്ന പകർച്ച വ്യാധി കാലങ്ങളിൽ (സാർസ്,എബോള ) ആണ് ഇത് വ്യാപകമായി ഉപയോഗിച്ചിട്ടുള്ളത്.

🔰N95 മാസ്കിന്റെ പ്രത്യേകതകൾ

🔸0.3 മൈക്രോണ് നു മുകളിൽ വലിപ്പമുള്ള കണികകളിൽ 95% നേയും തടയാൻ സാധിക്കും എന്നതിനാലാണ് N95 എന്ന പേര് വന്നത്.

🔸അരിക് ഭാഗങ്ങൾ മുഖത്തെ ത്വക്കിനോട് വളരെ ചേർത്തു അമർത്തി വെച്ച് എയർ ലീക്ക് ഒഴിവാക്കി ധരിക്കേണ്ട തരത്തിലുള്ള മാസ്കാണിത്.

🔸റെസ്പിറേറ്റർ ധരിക്കുന്ന ഒരാളുടെ മുഖത്തിന് ശരിയായി യോജിക്കുന്നുണ്ടോ എന്നറിയാൻ ഫിറ്റ് ടെസ്റ്റ് നടത്താറുണ്ട്. മാസ്കിലൂടെ ഫിൽറ്റർ ചെയ്തല്ലാതെ വായു ഉള്ളിൽ ചെന്നിട്ടുണ്ടോ എന്ന് പരീക്ഷിച്ചറിയാൻ ഇത്തരം ടെസ്റ്റുകൾ സഹായിക്കുന്നു.

🔸നേരിയ എയർ ലീക്ക് പോലും മാസ്ക് നൽകുന്ന സുരക്ഷ കുറയ്ക്കും. ഒരു ദിവസം ഷേവ് ചെയ്യാതിരിക്കുന്നത് കൊണ്ട് ഉള്ള താടി രോമങ്ങൾ വരെ ഇത്തരം മാസ്കുകളുടെ ഫിറ്റ് ടെസ്റ്റ് പരാജയപ്പെടാൻ കാരണം ആവാറുണ്ട്.

🔸ഫിറ്റ് ശരിയായിട്ടാണ് എങ്കിൽ മൂക്കിലൂടെയും വായിലൂടെയും കണികകൾ ഉള്ളിൽ പ്രവേശിക്കാൻ ഉള്ള സാധ്യത തീരെ ഇല്ലാതാവും.

🔸 N 95 മാസ്കിലെ ചുണ്ടിനോട് ചേർന്ന ഭാഗം ശ്വാസമെടുക്കുമ്പോൾ മുഖത്തേക്ക് വലിഞ്ഞൊട്ടുന്നില്ല, അതിനാൽ തന്നെ ശ്വാസോച്ഛ്വാസം സുഗമം ആയി നടക്കും.

🔸എങ്കിലും കൂടുതൽ സമയം N95 മാസ്ക് ഉപയോഗിക്കുമ്പോൾ ശ്വാസോച്ഛ്വാസം കൂടുതൽ ബുദ്ധിമുട്ടാകാം.

🔸സാധാരണക്കാർ N95 മാസ്ക് വാങ്ങി ഉപയോഗിക്കരുത് എന്നാണ് നിർദ്ദേശം.

❓N 95 മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടെ കാര്യങ്ങൾ !

⏹️സാധാരണ ഗതിയിൽ 6 മണിക്കൂറിൽ കൂടുതൽ N95 മാസ്ക് ഉപയോഗിക്കരുത്.

⭐N95 മാസ്ക് കളുടെ ഗുണമേന്മ ഉറപ്പു വരുത്തേണ്ടതുണ്ട്.

🔽ഇത്തരത്തിലുള്ള മാസ്ക്കുകളുടെ മദ്ധ്യ ഭാഗം മുഖത്തേക്ക് ഒട്ടി നിൽക്കാൻ പാടില്ല.
🔽ഫിൽട്രേഷൻ ചെയ്യാൻ ഉള്ള കഴിവുണ്ടാകണം.
🔽വാട്ടർപ്രൂഫ് ആയിരിക്കണം.
🔽ശ്വാസോച്ഛ്വാസം സുഖമായി നടത്താൻ കഴിയണം.
🔽വ്യക്തി സുരക്ഷാ ഉപാധിയായ face shield ധരിക്കുമ്പോൾ മാസ്‌കിന്റെ ബാഹ്യഭാഗം അതിൽ ഒട്ടി നിൽക്കാൻ സാധിക്കണം .

⭐N95 മാസ്‌ക്ആരൊക്കെ ഉപയോഗിക്കണം?

🔼കോവിഡ് 19 രോഗിയിൽ നിന്നും കണികകളും മറ്റു സ്രവങ്ങളും ശരീരത്തിൽ പതിക്കാൻ സാധ്യതയുള്ള തരം പരിശോധന അഥവാ ചികിത്സ നടത്തുന്നവർ.

🔼കോവിഡ്19 രോഗികളുടെ ഐസൊലേഷൻ വാർഡിൽ ഡ്യൂട്ടിയിലുള്ള ഡോക്ടർമാർ,നഴ്‌സിങ് ജീവനക്കാർ, ക്ളീനിംഗ് ജീവനക്കാർ.

🔼ഒപി യിലെ ട്രയെജിലും പരിശോധന മുറിയിലും സ്ക്രീനിങ്ങിലും ലാബിലും രജിസ്ട്രേഷനിലുമുള്ള ആരോഗ്യ പ്രവർത്തകർ.

🔼ഐസൊലേഷനിൽ ഉള്ള രോഗി.

🔼അത്യാഹിത വിഭാഗത്തിലെ എല്ലാ തരം ജീവനക്കാരും.

🔼ആംബുലൻസിൽ കോവിഡ് രോഗികളോടൊപ്പം യാത്ര ചെയ്യുന്നവർ.

🔼മോർച്ചറി ജീവനക്കാർ.

🔼രോഗിയുടെ ബെഡ്ഷീറ്റും വസ്ത്രങ്ങളും കൈകാര്യം ചെയ്യുന്നവർ.

🔼അണുനശീകരണ കേന്ദ്രത്തിൽ ജോലി ചെയ്യുന്നവർ.

🔼ഫീൽഡിൽ കോവിഡ് 19 ഉണ്ടാകാൻ സാധ്യത ഉള്ള രോഗിയെ പരിശോധിക്കേണ്ടിവരുന്ന ഡോക്ടർ.

⭐N95 മാസ്ക്കുകളുടെ ദൗർലഭ്യമൊഴിവാക്കാൽ

🔅നേരിട്ട് സ്രവങ്ങളും തുപ്പൽകണികകളും ആയി സമ്പർക്കത്തിൽ വരാൻ സാധ്യതയുള്ളവരുടെ എണ്ണം കുറയ്ക്കണം.

🔅കൂടുതൽ അപകട സാധ്യതയുള്ള ജോലികളിൽ ഏർപ്പെടുന്നവർക്ക് മുൻഗണനാക്രമത്തിൽ മാസ്ക് നൽകുക.

🔅മാസ്‌ക് പാഴാക്കാതെ വിനിയോഗിക്കാൻ ശ്രദ്ധിക്കുക.

🔅N95 റെസ്പിറേറ്റർനു പകരം മറ്റ് റെസ്പിറേറ്റർ മാസ്ക്കുകൾ കൂടി ഉപയോഗിക്കുക.

🔅റിസപ്ഷനിൽ മറ്റും ഗ്ലാസ് കൊണ്ടുള്ള
മറ, രോഗികളുടെ എണ്ണം ലിമിറ്റ് ചെയ്യൽ എന്നീ നടപടികൾ കൊണ്ട് മാസ്‌ക് ഉപഭോഗം കുറയ്ക്കാൻ സാധിക്കും.

🔅നിരവധി കൊറോണ ബാധിതരായ രോഗികളെ ഒരുമിച്ച് കൈകാര്യം ചെയ്യേണ്ടി വരുമ്പോൾ (എക്സ്റ്റൻഡഡ് യൂസ്) നിരവധി നിർദ്ദേശങ്ങൾക്ക് വിധേയമായി മാത്രം ഉപയോഗിക്കാവുന്നതാണ്. (വിശദ വായനയ്ക്ക് CDC യുടെ നിർദ്ദേശങ്ങൾ പരിശോധിക്കാവുന്നതാണ്.)

❓ഒരിക്കൽ ഉപയോഗിച്ച N95 മാസ്കുകൾ വീണ്ടും ഉപയോഗിക്കാൻ കഴിയുമോ?

⚠️സാധാരണ നിലയിൽ ഒരേ മാസ്ക് തന്നെ പുനരുപയോഗം ചെയ്യുന്നത് ഉചിതമല്ല. നിലവിലും കൊറോണയുടെ കാര്യത്തിൽ പുനരുപയോഗം അപകട സാധ്യതകൾ കൂട്ടും.

⚠️എന്നാൽ ലോകമെമ്പാടും മാസ്ക്കുകളുടെ വലിയ ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ. ഒരിക്കൽ ഉപയോഗിച്ച N95 മാസ്ക് അണുവിമുക്തമാക്കി എങ്ങനെ പുനരുപയോഗം ചെയ്യാം എന്നും ഏങ്ങനെ അൽപ്പം കൂടെ കൂടുതൽ നേരം എങ്ങനെ ഉപയോഗിക്കാമെന്നും പഠനങ്ങൾ നടക്കുന്നുണ്ട്.

⚠️ കോവിഡ് 19 രോഗികളെ പരിചരിക്കുമ്പോൾ ഇത്തരം പുനരുപയോഗം പോലുള്ള നടപടിക്രമങ്ങൾ നടപ്പാക്കുന്നത് ശാസ്ത്ര ലോകത്ത് ആശങ്കയുണർത്തുന്ന ഒന്നാണ്.

⚠️ആൽക്കഹോൾ ലായനി, ബ്ലീച്ച് സൊലൂഷ്യൻ പോലുള്ള സാമ്പ്രദായിക മാർഗ്ഗങ്ങൾ മാസ്കിൻ്റെ പ്രവർത്തനശേഷിയെ തകരാറിലാക്കുമെന്നതിനാൽ അത് നിർദ്ദേശിക്കാൻ കഴിയില്ല.

⚠️എന്നാൽ ബാഷ്പീകരിച്ച ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ചുള്ള രീതികൾ പരീക്ഷിച്ചതിൽ ആശാവഹമായ റിസൾട്ടുകളാണ് ഉണ്ടായത്, എന്നാലിത് വിപുലമായ പ്രയോഗത്തിലെത്തിയിട്ടില്ല.

എഴുതിയത് : ഡോ: നീതു ചന്ദ്രൻ & ഡോ: ദീപു സദാശിവൻ

Info Clinic

Comments are closed.