DCBOOKS
Malayalam News Literature Website

വീട്ടിലിരുന്ന് വായിക്കാൻ 10 പുസ്‌തകങ്ങൾ നിർദ്ദേശിച്ചു ശശി തരൂർ

Sunanda Murder Tapes: Tharoor Involved in Murder Alleges Arnab ...

ലോക്ക് ഡൗണിൽ വീട്ടിലിരിക്കുന്നവർക്ക് നല്ല പുസ്തകങ്ങൾ വായിക്കാനുള്ള സമയം കൂടിയാണിത്. ജീവിതത്തിൽ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട 10 പുസ്തകങ്ങൾ ശുപാർശ ചെയ്യുന്നു,​ വിഖ്യാത ഗ്രന്ഥകാരൻ കൂടിയായ ശശി തരൂർ എം.പി

1. ദി മഹാഭാരത:

പ്രൊഫ.പി.ലാലിന്റെ മഹാഭാരതത്തിന്റെ അതിമനോഹരമായ സമകാലീന തർജ്ജമ.അപൂർവമായ ഭാഷാ വൈഭവം കൊണ്ട് അമ്പരപ്പിക്കുന്ന കൃതി .

2. ദി ഡിസ്‌കവറി ഒഫ് ഇന്ത്യ:

നമ്മുടെ രാജ്യത്തിന്റെ അതിസമ്പന്നമായ സാംസ്കാരിക,​ രാഷ്ട്രീയ,​ പൈതൃകങ്ങളെക്കുറിച്ച് ആഴത്തിൽ പ്രതിപാദിക്കുന്ന ജവഹർലാൽ നെഹ്റുവിന്റെ കൃതി.

3.ഏകാന്തതയുടെ നൂറു വർഷങ്ങൾ:

ഗബ്രിയേൽ ഗാർഷ്യ മാർക്വിസിന്റെ രചന. വശ്യമായ കഥയുടെയും ഭാഷയുടെയും മഹത്തായ ഗദ്യാവിഷ്കാരം. ഈ നൂറ്റാണ്ടിന്റെ നോവൽ.

4.ദി ബുക്ക് ഒഫ് ലാഫർ ആൻഡ് ഫോർഗെറ്റിങ് സോവിയറ്റ്:

കമ്മ്യൂണിസ്റ്റ് ആധിപത്യത്തിലായിരുന്ന കിഴക്കൻ യൂറോപ്പിന്റെ കഥ പറയുന്ന മിലൻ കുന്ദേരയുടെ നോവൽ. തീക്ഷ്ണമായ രാഷ്ട്രീയ ആശയങ്ങൾ ഉൾക്കൊള്ളുന്ന കൃതി.

5. ഖസാക്കിന്റെ ഇതിഹാസം:

മാജിക്കൽ റിയലിസത്തിന്റെ അപൂർവത വായനക്കാർക്ക് പരിചയപ്പെടുത്തിയ ഒ.വി.വിജയന്റെ കൃതി. മലയാളത്തിന്റെ മുഖ്യ ക്ലാസിക് രചനകളിലൊന്ന്.

6.മിഡ്നൈറ്റ് ചിൽഡ്രൻ:

മഹത്തായ ഇന്ത്യൻ നോവൽ. ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തിന്റെ പല തലങ്ങളിലൂടെ സഞ്ചരിച്ച സൽമാൻ റുഷ്ദിയുടെ മാസ്റ്റർ പീസ്

7. ദി മാൻ ഹു ന്യൂ ഇൻഫിനിറ്റി:

പ്രമുഖ ഗണിതശാസ്ത്രജ്ഞനായ രാമാനുജന്റെ ജീവിതത്തെ പുനരാവിഷ്കരിക്കുന്ന റോബർട്ട് കനിഗേലിന്റെ കൃതി . ഗണിതശാസ്ത്രത്തെക്കുറിച്ച് ധാരണയില്ലാത്തവർക്കു പോലും മനസിലാക്കാൻ കഴിയുന്ന കൃതി.

8.ദി വൺ ഹൺഡ്രഡ് ഇയർ ഓൾഡ് മാൻ ഹു സ്റ്റെപ്പ്ഡ് ഔട്ട് ഒഫ് എ വിൻഡോ ആൻഡ് ഡിസപ്പിയേഡ്:

ജോനസ് ജോൺസന്റെ കൃതി.വികാരങ്ങൾ തൊടാതെ ഹാസ്യത്തിലേക്ക് വായനക്കാരെ എടുത്തു ചാടിക്കുന്ന കൃതി ഇരുപതാം നൂറ്റാണ്ടിലെ എടുത്തു പറയത്തക്ക നോവലുകളിൽ ഒന്ന്.

9. ദി ആർഗ്യുമെന്റേറ്റീവ് ഇന്ത്യൻ:

എഴുത്തുകൊണ്ടും വിഷയത്തിന്റെ ആഴംകൊണ്ടും ഗവേഷണംകൊണ്ടും മികച്ചുനിൽക്കുന്ന അമർത്യാ സെന്നിന്റെ രചന.ഇന്ത്യയുടെ സാംസ്കാരിക ഭൗതിക ജീവിതത്തെക്കുറിച്ച് പുത്തൻ ഉണർവു നല്കുന്ന കൃതി.

10. എ കോർണർ ഓഫ് എ ഫോർഗോട്ടൻ ഫീൽഡ്:

ഇന്ത്യൻ ക്രിക്കറ്റിന്റെ പരിണാമത്തെ ആഴത്തിലും രസകരമായും പരാമർശിക്കുന്ന കൃതി. രാമചന്ദ്ര ഗുഹയുടെ മനോഹരമായ രചനകളിലൊന്ന്.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ശശി തരൂരിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യുക

കടപ്പാട് ;കേരളാ കൗമുദി

Comments are closed.