DCBOOKS
Malayalam News Literature Website

പുസ്തകങ്ങള്‍ വായിക്കൂ..അവ നിങ്ങളുടെ നല്ല കൂട്ടുകാരായി മാറട്ടെ; കൊറോണക്കാലത്ത് കുട്ടികൾക്ക് സന്ദേശവുമായി കേന്ദ്രമന്ത്രി രമേശ് പൊഖ്‌റിയാല്‍


ന്യൂഡല്‍ഹി: കൊറോണ ബാധയോട് പൊരുതുന്നതിന്റെ ഭാഗമായി വീടുകളിൽ കഴിയുന്ന രാജ്യത്തെ മുഴുവൻ കുട്ടികളോടും ഈ സമയം വായനക്കും എഴുത്തിനും ഉപയോഗിക്കാൻ ആഹ്വനം ചെയ്ത് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്‌റിയാല്‍. ട്വിറ്ററിലൂടെയാണ് മന്ത്രി വായനയുടെ ലോകം തുറന്നിടാന് ആഹ്വാനം ചെയ്തത്.

പ്രിയ വിദ്യാര്‍ത്ഥികളെ, നിങ്ങളെല്ലാവരും കൊറോണ പ്രതിരോധ ലോക്ഡൗണ്‍ സംവിധാനത്തിലൂടെ കടന്നുപോവുകയാണ്. നിങ്ങളുടെ കൂട്ടുകാരും ഇപ്പോൾ അടുത്തില്ല. അതിനാല്‍ നല്ല നല്ല പുസ്തകങ്ങളെ കൂട്ടുകാരാക്കുക, പുസ്തകങ്ങള്‍ നിങ്ങള്‍ക്ക് മുന്നില്‍ പുതിയൊരു പ്രഭാതം വിരിയിക്കും അത് നിങ്ങളുടെ ജീവിതത്തെതന്നെ മാറ്റിമറിക്കും. വായന നിങ്ങളുടെ അറിവ് കൂട്ടുകയും ചിന്താ രീതികളെ ഏറെ മാറ്റിയെടുക്കുകയുംചെയ്യും. ഇനിയും എന്തിനാണ് വൈകിക്കുന്നത്… പരമാവധി പുസ്തകങ്ങള്‍ വായിക്കൂ..അവ നിങ്ങളുടെ നല്ല കൂട്ടുകാരായി മാറട്ടെ…നിങ്ങളുടെ അനുഭവം എന്നോട് പങ്കുവക്കാനും മറക്കരുത്’ -മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Comments are closed.