കൊറോണ; ഐസൊലേഷനിൽ കഴിയുന്നവർക്ക് വീണ്ടും ഡി സി ബുക്‌സിന്റെ കൈത്താങ്ങ്, മലപ്പുറത്ത് പുസ്തകങ്ങൾ വിതരണം ചെയ്തു
മലപ്പുറം; കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ ഐസൊലേഷനിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കായി ഡി സി ബുക്‌സ് പുസ്തകങ്ങൾ കൈമാറി. മലപ്പുറം ഡെപ്യുട്ടി ഡി എം ഒ ഡോ. അഫ്‌സൽ ഡി സി ബുക്സ് പ്രതിനിധി മുഹമ്മദ് അലിയിൽ നിന്ന് പുസ്തകങ്ങൾ സ്വീകരിച്ചു.
സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവര്‍ക്ക് സമയം ചെലവഴിക്കാന്‍ ആരോഗ്യവകുപ്പുമായി കൈകോർത്താണ് ഡിസി ബുക്‌സ് ഈ ഉദ്യമം നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി തുടങ്ങി വിവിധ ഇടങ്ങളിൽ പുസ്തകം വിതരണം ചെയ്തിരുന്നു. മാനസികോല്ലാസവും പ്രചോദനവും പകരുന്ന പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. ഐസൊലേഷന്‍ വാര്‍ഡുകള്‍ രോഗീസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ഡിസി ബുക്‌സിന്റെ ഈ ഉദ്യമം.
രാഷ്ട്രീയ-സാംസ്‌കാരിക-ചലച്ചിത്ര- സാഹിത്യ രംഗത്തുള്ള പ്രമുഖര്‍ ഡി സി ബുക്‌സിനെ അഭിനന്ദിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ശശി തരൂര്‍ എം.പി, ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യര്‍, ആഷിഖ് അബു, അനൂപ് മേനോന്‍ എഴുത്തുകാരന്‍ മനു എസ് പിള്ള എന്നിവരാണ് സമൂഹമാധ്യമങ്ങളിലൂടെ ഉദ്യമത്തിന് പിന്തുണ അര്‍പ്പിച്ച് രംഗത്തെത്തിയത്.
Comments are closed.