DCBOOKS
Malayalam News Literature Website

ഐസൊലേഷന്‍ വാര്‍ഡിലെ ഏകാന്തതയില്‍ നിന്നും രക്ഷപെടാന്‍ 25 ചിത്രങ്ങള്‍ നിര്‍ദ്ദേശിച്ച് പീറ്റര്‍ ബ്രാഡ്ഷാ

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനായി ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്. ഇതിനിടയില്‍ സംശയത്തിന്റെ നിഴലിലും രോഗം സ്ഥിരീകരിക്കപ്പെട്ട ശേഷവും ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നവരുടെ ഏകാന്തതയും പ്രയാസങ്ങളും വലിയതോതില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.

ഇപ്പോഴിതാ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നവര്‍ക്ക് അവര്‍ അനുഭവിക്കുന്ന ഏകാന്തയെ മറികടക്കാനും ജീവിതത്തിലേക്കുള്ള മടങ്ങിവരവ് എളുപ്പമാക്കാനും സിനിമ കാണാന്‍ നിര്‍ദ്ദേശിച്ച് പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനും സിനിമാ നിരൂപകനുമായ പീറ്റര്‍ ബ്രാഡ്‌ഷേ. അതിജീവനത്തിന് സഹായിക്കുന്ന 25 ചിത്രങ്ങളുടെ പേരും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ലോകസിനിമകളിലെ മഹാദ്ഭുതങ്ങളിലൊന്നായ ജെയിംസ് കാമറൂണ്‍ ചിത്രം ‘ടൈറ്റാനിക്’ ആണ് ബ്രാഡ്ഷായുടെ സിനിമാ പട്ടികയില്‍ ആദ്യമുള്ളത്. ഡേവിഡ് ഫ്രാങ്കെല്‍ സംവിധാനം ചെയ്ത അമേരിക്കന്‍ കോമഡി ഡ്രാമാ ചിത്രം ‘ദ ഡെവിള്‍ വിയേഴ്‌സ് പ്രാഡാ’ ആണ് പട്ടികയില്‍ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത്. 1995ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ റൊമാന്റിക് ചിത്രം ‘വെയിറ്റിങ് ടു എക്‌സ്‌ഹെയ്ല്‍’, 2019ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ കോമഡി ചിത്രം ഇറ്റ്‌സ് കോംപ്ലിക്കേറ്റഡ്, 1933ല്‍ പുറത്തിറങ്ങിയ കോമഡി ചിത്രം ഡക്ക് സൂപ്പ് എന്നിവയും രോഗബാധയില്‍നിന്നു രക്ഷനേടാന്‍ സഹായിക്കുന്ന ചിത്രങ്ങളില്‍ ഉള്‍പ്പെടുന്നു.

പട്ടികയില്‍ ഉള്ള മറ്റ് ചിത്രങ്ങള്‍ ;

നോട്ടിങ് ഹില്‍ (1999), ദ പ്രിന്‍സെസ് െ്രെബഡ് (1987), ഗ്യാലക്‌സി ക്വെസ്റ്റ് (1999), പാടിങ്ടന്‍ 2 (2017), ദ പര്‍സ്യൂട്ട് ഓഫ് ഹാപ്പിനെസ് (2006), ക്ലൂലെസ് (1995), ഫെറിസ് ബ്യുയെല്ലേഴസ് ഡേ ഓഫ് (1986), മേരി പോപ്പിന്‍സ് (1964), ജൂപ്പിറ്റര്‍ അസ്സെന്‍ഡിങ് (2015), ലവ് ആന്‍ഡ് ബാസ്‌കറ്റ് ബോള്‍ (2000), ഡ്രീം ഗേള്‍സ് (2006), വെന്‍ ഹാരി മെറ്റ് സാലി… (1989), ഗയ്‌സ് ആന്‍ഡ് ഡോള്‍സ് (1955), ക്വിസ് ഷോ (1994), ബാക്ക് ടു ദ ഫ്യൂച്ചര്‍ (1985), ഡൗണ്‍ടണ്‍ അബേയ് (2019), സൂലാന്‍ഡര്‍ (2001), കാസബ്ലാന്‍കാ (1942), അമിലീ (2001), ബേബ് (1995)

Comments are closed.