DCBOOKS
Malayalam News Literature Website

തലസ്ഥാനത്ത് കനത്ത നിയന്ത്രണങ്ങള്‍; മാളുകള്‍ അടയ്ക്കും, അനാവശ്യമായി പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം ജില്ലയില്‍ മൂന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ തലസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ജില്ലാഭാരണകൂടം. ആളുകള്‍ അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

മാളുകളും ബീച്ചുകളും അടയ്ക്കും. ക്ഷേത്ര ഉത്സവങ്ങള്‍, വിവാഹ ചടങ്ങുകള്‍ എന്നിവയുള്‍പ്പെടെയുള്ളവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.
ജിം, ബ്യൂട്ടി പാര്‍ലര്‍, മസാജ് പാര്‍ലറുകള്‍ എന്നിവയ്ക്കും നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും.

രോഗം പടരുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇറക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

Comments are closed.