കവിതയുടെ വഴികള്‍; പ്രഭാഷണ പരമ്പര മാര്‍ച്ച് ഒന്‍പതാം തീയതി മുതല്‍
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ മലയാളം വിഭാഗം പ്രൊഫസര്‍ ഡോ.എന്‍. അജയകുമാര്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തോടുള്ള ആദരാര്‍ത്ഥം ഡയലറ്റിക് റിസര്‍ച്ച് ഫോറം കാലടി സര്‍വ്വകലാശാല നവമലയാളിയുടെ മാധ്യമ സഹകരണത്തോടെ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. ഈ മാസം ഒന്‍പതാം തീയതി മുതല്‍ പതിനാറാം തീയതി വരെ സെമിനാര്ഹാളിലാണ് (ലാംഗ്വേജ് ബ്ലോക്ക്) പ്രഭാഷണ പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്.
അജയന് മാഷിന്റെ അന്വേഷണ മേഖല കൂടിയായ ആധുനിക മലയാള കവിതയാണ് പ്രഭാഷണ പരമ്പരയുടെ പ്രമേയം. പരമ്പരയുടെ ഭാഗമായി അജയന് മാഷിന്റെ പുതിയ പുസ്തകം ”വാക്കിലെ നേരങ്ങള്‍” (പ്രസിദ്ധീകരണം: സാഹിത്യ അക്കാദമി) പ്രകാശനം ചെയ്യും.
പ്രൊഫ.സ്കറിയ സക്കറിയ, പ്രൊഫ. കെ.എസ്. രവി കുമാര്‍, ബാലചന്ദ്രന് ചുള്ളിക്കാട്, പി.പവിത്രന്, സുനില്‍ പി. ഇളയിടം, വിജു നായരങ്ങാടി, സജയ് കെ.വി., പി.എന്‍. ഗോപീകൃഷ്ണന് എന്നിവര്‍ പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കും.
Comments are closed.