കെ.എല്‍.എഫ്-2020 പ്രത്യേക പതിപ്പ്: ഫെബ്രുവരി ലക്കം പച്ചക്കുതിര ഇപ്പോള്‍ വില്പനയില്‍
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ച് ജനുവരി 16 മുതല്‍ 19 വരെ സംഘടിപ്പിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2020-ലെ വേദിയില്‍നിന്ന് തിരഞ്ഞെടുത്ത സംവാദങ്ങളും പ്രഭാഷണങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന ഫെബ്രുവരി ലക്കം പച്ചക്കുതിര മാസികയുടെ പ്രത്യേക പതിപ്പ് പുറത്തിറങ്ങി. ഇരുനൂറിലധികം സെഷനുകള്‍, നാല്‍പതോളം വിദേശ എഴുത്തുകാര്‍, ഇന്ത്യയിലെ പ്രമുഖരായ സാമൂഹ്യ ബുദ്ധിജീവികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ശാസ്ത്രം, സാഹിത്യം, ചരിത്രം, കല, രാഷ്ട്രീയം, നിയമം തുടങ്ങിയ സര്‍ഗാത്മകവും വൈജ്ഞാനികവുമായ മേഖലകളിലെ അനേകം വിഷയങ്ങള്‍ ഫെസ്റ്റിവലില്‍ ചര്‍ച്ചാവിഷയമായിരുന്നു.
100 പേജുകളുള്ള പ്രത്യേക പതിപ്പാണ് ഇത്തവണ പച്ചക്കുതിര മാസികയുടെ ഫെബ്രുവരി ലക്കം. പൗരത്വപ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കപില്‍ സിബലും ജോണ്‍ ബ്രിട്ടാസുമായി നടത്തിയ അഭിമുഖസംഭാഷണം, കനിമൊഴിയുമായി അഞ്ജന ശങ്കര്‍ നടത്തിയ അഭിമുഖസംഭാഷണം, ദേശസ്‌നേഹവും തീവ്രദേശവാദവും എന്ന വിഷയത്തില്‍ പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്രഗുഹ നടത്തിയ പ്രഭാഷണം, വര്‍ത്തമാനകാല ഇന്ത്യയുടെ പശ്ചാത്തലത്തില്‍ എഴുത്തുകാരായ ആനന്ദും സച്ചിദാനന്ദനും തമ്മില്‍ നടത്തിയ അഭിമുഖസംഭാഷണം, ടി.എം.കൃഷ്ണ (ജനഗണമനയുടെ സൗന്ദര്യം), വില്യം ഡാല്‍റിംപിള്‍( കൊള്ളയടിയുടെ ബ്രിട്ടീഷ് ചരിത്രം), എന്നിവരുടെ പ്രഭാഷണങ്ങള്‍, പ്രൊഫ.ടി.ജെ.ജോസഫും വി.മുസഫര്‍ അഹമ്മദുമായി നടത്തിയ അഭിമുഖസംഭാഷണം, ദേവ്ദത്ത് പട്‌നായിക്കും പ്രിയ കെ.നായരുമായി നടന്ന അഭിമുഖസംഭാഷണം (വിമതലൈംഗികതയും ഇന്ത്യന്‍ മനസ്സും)എന്നിവയും എം.എ.ബേബി, സണ്ണി എം.കപിക്കാട്, ഡോ.ഷിജു സാം വര്‍ഗ്ഗീസ്, റഫീഖ് ഇബ്രാഹിം, ഗുലാം മുഹമ്മദ് ഷെയ്ഖ്, കവിത സിങ്, ഡോ.ഷംഷാദ് ഹുസൈന്‍, ഡോ.പി.ശിവദാസ്, സമീര്‍ ഇല്ലിക്കല്‍, എം.പി.ബഷീര്‍, സല്‍മ, ബാമ, കുട്ടിരേവതി, ടി.ഡി.രാമകൃഷ്ണന്‍ തുടങ്ങിയ പ്രഗത്ഭര്‍ നാല് ദിവസങ്ങളില്‍ വിവിധ വേദികളിലായി പങ്കെടുത്ത ചര്‍ച്ചകളും സംവാദങ്ങളും പ്രഭാഷണങ്ങളുമാണ് ഇത്തവണത്തെ പച്ചക്കുതിര മാസികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പച്ചക്കുതിരയുടെ ഫെബ്രുവരി ലക്കം ലഭ്യമാകുന്നതിനായി സന്ദര്‍ശിക്കുക
Comments are closed.