DCBOOKS
Malayalam News Literature Website

മാനവികതാ പുരസ്‌കാരസമര്‍പ്പണവും ‘ഗുഡ്‌ബൈ മലബാര്‍’ അവതരണവും വര്‍ത്തമാനവും

തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ മാനവികതാപുരസ്‌കാരം നാടക-സാംസ്‌കാരികപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.ജെ.ബേബിക്കു സമ്മാനിക്കും. ഫെബ്രുവരി 7-ാം തീയതി വൈകിട്ട് 6.30ന് തൈക്കാട് ഭാരത് ഭവനില്‍ ചേരുന്ന സമ്മേളനത്തില്‍ പ്രശസ്ത സിനിമ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് പുരസ്‌കാരം സമ്മാനിക്കുക.

അന്നേദിവസം വൈകിട്ട് 5 മണിക്ക് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച കെ.ജെ.ബേബിയുടെ ഗുഡ്‌ബൈ മലബാര്‍ എന്ന നോവലിന്റെ അവതരണവും വര്‍ത്തമാനവും സംഘടിപ്പിച്ചിട്ടുണ്ട്. എം.എ.അസ്‌കര്‍, ടിസി മറിയം തോമസ്, ഡോ.എന്‍.ഗോപകുമാര്‍, പി.ഇ.ഉഷ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.

Comments are closed.