DCBOOKS
Malayalam News Literature Website

കവി കീത്ത് ജാരെറ്റ് കെ.എല്‍.എഫ് വേദിയില്‍

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഒന്നാം ദിനം കഥ വേദിയില്‍ പ്രശസ്ത കവിയും എഴുത്തുകാരനുമായ കീത്ത് ജാരെറ്റിന്റെ സാന്നിദ്ധ്യം ഏറെ ശ്രദ്ധേയമായി. Poetry Show എന്ന പേരില്‍ നടന്ന ചര്‍ച്ചയില്‍ കെ.ആര്‍.ഇന്ദുലേഖയാണ് കീത്ത് ജാരെറ്റുമായി അഭിമുഖസംഭാഷണം നടത്തിയത്.

വിമര്‍ശനാത്മകമായ വംശലിംഗചിന്തകള്‍ നിറഞ്ഞുനില്‍ക്കുന്ന കീത്ത് ജാരെറ്റിന്റെ കൃതികളെ ആസ്പദമാക്കിയായിരുന്നു സംഭാഷണം. അദ്ദേഹത്തിന്റെ സാഹിത്യലോകത്തെക്കുറിച്ചുള്ള വിശദവിശകലനവും നടന്നു. ബ്രിട്ടീഷ് കൗണ്‍സിലാണ് കീത്ത് ജാരെറ്റിനെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പ്രത്യേകം ക്ഷണിതാവായി നിര്‍ദ്ദേശിച്ചത്.

Comments are closed.