പശ്ചിമഘട്ട സംരക്ഷകന്‍ കെ.എല്‍.എഫ് വേദിയില്‍
അന്തരീക്ഷത്തില്‍ കൂടിവരുന്ന എയ്‌റോസോള്‍ പാര്‍ട്ടിക്കിളുകളുടെ സാന്നിധ്യവും ജലവിതരണ പദ്ധതികളുടെ കാര്യക്ഷമതയില്ലായ്മയും കേരളത്തില്‍ പ്രളയസാധ്യത വര്‍ധിപ്പിക്കുന്നു എന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തില്‍ കേരളത്തിലെ പാരിസ്ഥിക പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു മാധവ് ഗാഡ്ഗില്‍. കണ്ടല്‍കാടുകള്‍ നശിപ്പിച്ച് പടുകൂറ്റന്‍ ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നതിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
ഇന്ത്യയുടെ ദാരിദ്ര്യ നിര്‍മ്മാര്‍ജനപദ്ധതികള്‍ സംശയാസ്പദമാണെന്നും കുട്ടികളുടെ പോഷകാഹാര സ്ഥിതിവിവരകണക്കുകള്‍ തികച്ചും വ്യാജമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. മലിനീകരണം വര്‍ദ്ധിപ്പിക്കുന്ന വികസനരീതികളില്‍ നിന്ന് സര്‍ക്കാര്‍ മാറിച്ചിന്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായ സമിതിയാണ് പശ്ചിമഘട്ടസംരക്ഷണം സംബന്ധിച്ച് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്.
Comments are closed.