കേരളത്തിന്റെ കായികസ്വപ്നങ്ങള്‍ ഇനിയും വിദൂരമോ?
‘കായിക കേരളം മുന്നോട്ടോ പിന്നോട്ടോ?’ എന്ന വിഷയത്തെ ആസ്പദമാക്കി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എഴുത്തോല വേദിയില്‍ നടന്ന സംവാദത്തില്‍ സുഭാഷ് ജോര്‍ജ്, ഷൈനി വില്‍സണ്‍, എന്‍.എസ്. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. സനില്‍ പി.തോമസ് നേതൃത്വം നല്കി.
സ്പോര്‍ട്സ് സ്കൂള്‍, സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവ ആരംഭിച്ച കേരളം ഇന്ന് പിറകോട്ടു പോവുകയും കായികരംഗത്ത് പിന്നിലായിരുന്ന ഹരിയാന, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങള്‍ ഇപ്പോള്‍ മുന്നിലെത്തുകയും ചെയ്തതായി സുഭാഷ് ജോര്‍ജ് പറഞ്ഞു. ഏഷ്യന്‍ ഗെയിംസിനോളം കോമണ്‍ വെല്‍ത്ത് ഗേയിംസ് വളര്‍ന്നിട്ടില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്കൂള്‍ കാലഘട്ടത്തില്‍ അത്ലറ്റിക്സില് സജീവമായിരുന്ന ഷൈനി വില്‍സണിന് പ്രധാനാമായും തനിക്ക് സ്പോര്‍ട്സ് മേഖലയില്‍ ലഭിച്ച അംഗീകാരങ്ങളും അനുഭവവുമായിരുന്നു വേദിയില്‍ പറയാനുണ്ടായത്. എന്‍.എസ്. വിജയകുമാറിന്റെ അഭിപ്രായത്തില്‍ സ്കൂള്‍ ഗെയിംസ് വെറും കടമയായി മാറിക്കൊണ്ടിരിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ കായികതാരങ്ങള്‍ക്ക് ഒളിംപിക്സിലും മറ്റുമായി വലിയ രീതിയില്‍ പരിശീലനം ലഭിക്കുന്നു. എന്നാല്‍ കേരളത്തില്‍ കുറഞ്ഞു വരുന്ന സാഹചര്യമാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Comments are closed.