പൈതൃകവേരുകളുടെ സൂക്ഷിപ്പുകാരന്‍
ഞാന്‍ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു എന്ന് ആല്‍ബര്‍ട്ട് പെലാശ് പണിക്കര്‍. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ The Panikers:A Malayali Catalan Family saga എന്ന വിഷയത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താങ്കള്‍ ഏതു മതമാണ് സ്വീകരിക്കുന്നതെന്ന സദസ്സില്‍ നിന്നുള്ള ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം. താന്‍ ക്രിസ്ത്യാനി ആണെന്നും ഹിന്ദുമതത്തെ കുറിച്ച് തനിക്ക് അധികമൊന്നും അറിയില്ലെന്നും പറഞ്ഞ അദ്ദേഹം പക്ഷേ താന്‍ എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നു എന്നും കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങള്‍ക്കു മുമ്പ് സ്‌പെയിനിലേക്കു ചേക്കറിയ മലയാളികളിലൊരാളായ രാമുണ്ണി പണിക്കരെ തന്റെ മുത്തച്ഛനായി പരിചയപ്പെടുത്തിയാണ് അദ്ദേഹം ചര്‍ച്ചയാരംഭിച്ചത്. തന്റെ ഇന്ത്യയുമായുള്ള വേരിനെ കുറിച്ചാണ് ചര്‍ച്ചയിലുടനീളം അദ്ദേഹം സംസാരിച്ചത്.
സ്പാനിഷ് ആഭ്യന്തര യുദ്ധസമയത്ത് രാമുണ്ണിയും കുടുംബവും ജര്‍മ്മനിയിലേക്ക് മാറി. രാമുണ്ണി പിന്നീട് ഒരിക്കലും ഇന്ത്യയിലേക്ക് തിരിച്ചു വന്നിട്ടില്ല. മരണശേഷം ഭാര്യ കാര്‍മെന്‍ തന്നെയാണ് മകന്‍ റെയ്‌മോണിനൊപ്പം ഇന്ത്യ സന്ദര്‍ശിച്ചത്. അര്‍ദ്ധസഹോദരനായ മാധവന്‍ മേനോനെ ആദ്യമായി കണ്ടത് റെയ്‌മോണ്‍ ആയിരുന്നു. തുടര്‍ന്ന് കുടുംബത്തിലെ മറ്റുള്ളവരുമായി വീണ്ടും ബന്ധം സ്ഥാപിച്ചു. 1998-ല്‍ രാമുണ്ണി പണിക്കര്‍ ട്രസ്റ്റ് സ്ഥാപിച്ചു. കഴിവുള്ള വിദ്യാര്‍ത്ഥികളെ സാമ്പത്തികമായി സഹായിക്കുക എന്നതാണ് രാമുണ്ണി പണിക്കര്‍ ട്രസ്റ്റിന്റെ പ്രധാന ലക്ഷ്യമെന്ന് ആല്‍ബര്‍ട്ട് പണിക്കര്‍ പറഞ്ഞു.
Comments are closed.