കെ.എല്‍.എഫ് വേദിയില്‍ ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ എത്തുന്നു
ഭാവസാന്ദ്രമായ ആലാപനത്തിലൂടെ ആസ്വാദകമനസ്സുകളെ വിസ്മയിപ്പിക്കുന്ന ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ അതിഥിയായി എത്തുന്നു. പിന്നണി ഗായകന്‍, കര്‍ണ്ണാടക സംഗീതജ്ഞന്‍, വയലിനിസ്റ്റ്, അഗം എന്ന രാജ്യാന്തര ശ്രദ്ധ നേടിയ ബാന്‍ഡിന്റെ ഫ്രണ്ട് മാന്‍ തുടങ്ങി നിരവധി വിശേഷണങ്ങളുള്ള ഹരീഷ് ശിവരാമകൃഷ്ണന്‍ ആദ്യമായാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ സംവദിക്കാനെത്തുന്നത്. നിരവധി സ്റ്റേജ് ഷോകളിലൂടെയും സംഗീതവീഡിയോകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ ഹരീഷ് ശിവരാമകൃഷ്ണന്‍ പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശിയാണ്.
കലയും സംസ്‌കാരവും സാഹിത്യവും സമ്മേളിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പാണ് ഇക്കുറി അരങ്ങേറുന്നത്. വിവിധ രാജ്യങ്ങളില്‍നിന്നും വിവിധ ഭാഷകളില്‍നിന്നും അഞ്ഞൂറിലധികം വിശിഷ്ടാതിഥികള്‍ കെ.എല്‍.എഫിന്റെ ഭാഗമാകുന്നു.
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 16 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ് -കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.
Comments are closed.