ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ ജന്മവാര്‍ഷികദിനം
പ്രഗത്ഭ നിയമതന്ത്രജ്ഞനും കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗവുമായിരുന്നു ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍. 1915 നവംബര്‍ 15-ന് പാലക്കാട് ജില്ലയിലെ വൈദ്യനാഥപുരത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം.
അണ്ണാമലൈ യൂണിവേഴ്‌സിറ്റി, മദ്രാസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠിച്ച് തുടര്‍ന്ന് അഭിഭാഷകനായ അദ്ദേഹം 1952-ല്‍ മദ്രാസ് നിയമസഭാംഗവും 1957-ല്‍ കേരള നിയമസഭാംഗവുമായി. ഇ.എം.എസ് മന്ത്രി സഭയില്‍ ആഭ്യന്തരം, നിയമം, ജയില്‍, വൈദ്യുതി, സാമൂഹികക്ഷേമം, ജലസേചനം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്ന അദ്ദേഹം 1968-ല്‍ ഹൈക്കോടതി ജഡ്ജിയും 1970-ല്‍ ലോ കമ്മിഷന്‍ അംഗവുമായി. 1973 മുതല്‍ 1980 വരെ സുപ്രീം കോടതി ജഡ്ജിയായിരുന്നു. സര്‍ക്കാരിന്റെ മൂന്ന് ഘടകങ്ങളിലും (നിയമനിര്‍മ്മാണം, കാര്യനിര്‍വ്വഹണം, നീതിന്യായം) പ്രവര്‍ത്തിച്ച ലോകത്തിലെത്തന്നെ ഏക വ്യക്തിയാണ് അദ്ദേഹം.
നിയമതത്ത്വങ്ങളേയും അവയ്ക്ക് മനുഷ്യാവകാശവുമായുള്ള ബന്ധത്തേയും കുറിച്ച് കൃഷ്ണയ്യര്‍ രചിച്ച ഗ്രന്ഥങ്ങള്‍ നിയമഗ്രന്ഥരചനാശാഖയിലെ നാഴികക്കല്ലുകളായി കണക്കാക്കപ്പെടുന്നു.വാര്‍ദ്ധക്യസഹജമായ അസുഖം മൂലം 2014 ഡിസംബര്‍ 4-ന് തന്റെ 100-മത്തെ വയസ്സിലായിരുന്നു ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ നിര്യാണം.
Comments are closed.