ഷാജി എന്‍.കരുണിന്റെ ‘ഓള്’ ഇന്നുമുതല്‍ തീയറ്ററുകളില്‍
നിരവധി ചലച്ചിത്രമേളകളില്‍ നിരൂപകപ്രശംസ നേടിയ ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്ത ഓള് എന്ന ചിത്രം ഇന്ന് മുതല്‍ തീയറ്ററുകളില്‍. പ്രശസ്ത എഴുത്തുകാരന്‍ ടി. ഡി രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷെയ്ന്‍ നിഗം, എസ്‌തേര്‍ അനില്‍, കനി കുസൃതി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
കഴിഞ്ഞ വര്‍ഷത്തെ ഐ.എഫ്.എഫ്.ഐയില്‍ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടനചിത്രമായിരുന്ന ഓളിന്റെ ഛായാഗ്രഹണത്തിന് അടുത്തിടെ അന്തരിച്ച എം.ജെ.രാധാകൃഷ്ണന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ഐസക് തോമസ് കൊട്ടുകാപ്പള്ളിയാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. ശ്രീകര്‍ പ്രസാദാണ് എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നത്. നിര്‍മ്മാണം എ.വി അനൂപ്.
Comments are closed.