DCBOOKS
Malayalam News Literature Website

ഇന്ത്യയെക്കുറിച്ച് നെഹ്രുവിനും ഗാന്ധിക്കും ഉണ്ടായിരുന്നത് വ്യത്യസ്ത വീക്ഷണങ്ങള്‍ :ശശി തരൂര്‍

ഇന്ത്യയെക്കുറിച്ചുള്ള നെഹ്രുവിന്റെയും ഗാന്ധിയുടെയും വീക്ഷണങ്ങള്‍ പരസ്പര വിരുദ്ധങ്ങളായിരുന്നെന്നു ശശി തരൂര്‍. ‘ആധുനികതയെകുറിച്ചുള്ള നെഹ്രുവിന്റെ വീക്ഷണം ‘എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി കനകക്കുന്നിലെ സ്‌പേസസ് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളില്‍ ആണെന്നായിരുന്നു ഗാന്ധിയുടെ കാഴ്ചപ്പാട്. എന്നാല്‍ രാജ്യവളര്‍ച്ചയും പുരോഗതിയും നടക്കുന്നത് നഗരത്തില്‍ ആണെന്നാണായിരുന്നന്നു നെഹ്രുവിന്റെ വാദം. വിദേശരാജ്യങ്ങളിലെ ജീവിതാനുഭവങ്ങളുടെ സ്വാധീനം ആയിരിക്കാം നെഹ്റുവിനെ ഇത്തരമൊരു കാഴ്ചപ്പാടില്‍ എത്തിച്ചതെന്നും തരൂര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ കോളനിവല്‍ക്കരണ ചരിത്രത്തിലേക്ക് കടന്ന തരൂര്‍ , ഉയര്‍ന്നുനിന്ന മുഗള്‍ സാമ്രാജ്യത്തിന്റെ പെട്ടെന്നുള്ള തകര്‍ച്ചയെക്കുറിച്ചും ജമാ മസ്ജിദിന്റെ ഉയര്‍ന്ന ഗോപുരത്തേക്കാള്‍ രാഷ്ട്രപതി ഭവന്‍ ഉയര്‍ന്നു നില്‍ക്കുന്നതിനു പിന്നിലുള്ള കാരണത്തെക്കുറിച്ചും വ്യക്തമാക്കി. മനുഷ്യനെയും വിജയത്തെയും പ്രതിനിധീകരിക്കാന്‍ നിര്‍മിക്കപ്പെട്ട ചണ്ഡിഗഡ്  നഗരത്തിന്റെ പ്രത്യേകതകളും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ സംബന്ധിച്ചിടത്തോളം മലയാളികള്‍ക്ക് സുപരിചിതമല്ലാത്ത കഠിന പദങ്ങള്‍ മനഃപൂര്‍വം ഉപയോഗിക്കുന്നതല്ല. താന്‍ വളര്‍ന്നതും പഠിച്ചതുമായ സാഹചര്യങ്ങളില്‍ സാധാരണ ആയി ഉപയോഗിക്കുന്ന പദങ്ങള്‍ ട്വീറ്റുകളില്‍ ഉപയോഗിച്ചപ്പോള്‍ അത് വൈറല്‍ ആയത് കൗതുകകരമായിരുന്നു. ഫെരാഗോ എന്ന പദത്തില്‍ നിന്ന് തുടങ്ങിയ കൗതുകം പിന്നീട് ആക്ഷേപഹാസ്യരൂപേണ മനഃപൂര്‍വം തന്നെ പിന്തുടര്‍ന്നതാണെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Comments are closed.