സ്വാതന്ത്ര്യദിനാശംസകള്‍
സ്വാതന്ത്ര്യത്തിന്റെ നിറപ്പകിട്ടാര്‍ന്ന 73-ാം വാര്‍ഷികാഘോഷവേളയിലാണ് ഇന്ന് നാം ഇന്ത്യാക്കാര്‍. ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിച്ച നാനാത്വത്തില്‍ ഏകത്വം കുടികൊള്ളുന്ന സ്വതന്ത്രഭാരതത്തിന്റെ പിറന്നാള്‍ദിനം. ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ല്‍ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓര്‍മ്മക്കായി എല്ലാ വര്‍ഷവും ഓഗസ്റ്റ് 15-നാം സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയര്‍ത്തും. ദില്ലിയിലെ ചെങ്കോട്ടയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നമ്മുടെ ദേശീയപതാക ഉയര്‍ത്തുകയും തുടര്‍ന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.
ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍
Comments are closed.