DCBOOKS
Malayalam News Literature Website

ഇന്ന് കര്ക്കി ടകവാവ്; ലക്ഷങ്ങള്‍ പിതൃദര്പ്പുണം ചെയ്യാനെത്തും

ഇന്ന് കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിനം. പിതൃമോക്ഷത്തിനായി വിശ്വാസികള്‍ ബലിതര്‍പ്പണം നടത്തുന്ന ദിവസം. ഇന്നു ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.

തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സില്‍ സങ്കല്‍പ്പിച്ചു ഭക്തിപുരസരം ബലിയിടും. എള്ളും പൂവും, ഉണക്കലരിയും ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങള്‍കൊണ്ടാണ് ബലിതര്‍പ്പണം നടത്തുക.

ക്ഷേത്രങ്ങളോട് ചേര്‍ന്നും പ്രത്യേക കേന്ദ്രങ്ങളിലുമായി വിശ്വാസികള്‍ ഇന്ന് പിതൃതര്‍പ്പണം നടത്തുന്നു. മിക്കയിടത്തും പുലര്‍ച്ചെ നാലു മണിയോടെ തന്നെ ചടങ്ങുകള്‍ ആരംഭിച്ചു. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഇവിടെ ചടങ്ങുകള്‍ നടത്തുന്നത്.

തിരുവനന്തപുരത്ത് തിരുവല്ലം, വര്‍ക്കല,
മലപ്പുറത്തെ തിരുന്നാവായ, വയനാട് ജില്ലയില്‍ തിരുനെല്ലി, കൊല്ലം ജില്ലയിലെ തിരുമുല്ലവാരം, പെരുമ്പാവൂരിനടുത്ത് ചേലാമറ്റം തുടങ്ങിയ വിവിധ ഇടങ്ങളില്‍ കര്‍ക്കിടക വാവിനോടനുബന്ധിച്ച് ഇന്ന് പിതൃതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നുണ്ട്.

Comments are closed.