നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്കാരം ജി.ആര് ഇന്ദുഗോപന്
കൊല്ലം: നൂറനാട് ഹനീഫ് അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ നൂറനാട് ഹനീഫ് സ്മാരക സാഹിത്യ പുരസ്കാരം എഴുത്തുകാരന് ജി.ആര് ഇന്ദുഗോപന്. ഡി സി ബുക്സ് ബുക്സ് പ്രസിദ്ധീകരിച്ച പടിഞ്ഞാറെ കൊല്ലം ചോരക്കാലം എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്. 25,052 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
നൂറനാട് ഹനീഫിന്റെ പതിമൂന്നാം ചരമവാര്‍ഷികദിനമായ ഓഗസ്റ്റ് അഞ്ചിനു കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ പുരസ്കാരം സമ്മാനിക്കുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു.
Comments are closed.