വി.പി ശിവകുമാര്‍ സ്മൃതിയും നോവല്‍ ചര്‍ച്ചയും
തൃശ്ശൂര്‍: അന്തരിച്ച കഥാകൃത്ത് വി.പി.ശിവകുമാറിന്റെ സ്മരണാര്‍ത്ഥം സദസ്സ് തൃശ്ശൂരിന്റെ ആഭിമുഖ്യത്തില്‍ വി.പി ശിവകുമാര്‍ സ്മൃതിയും നോവല്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നു. ജൂലൈ 20 ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് തൃശ്ശൂര്‍ സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളിലാണ് പരിപാടി.
അഷ്ടമൂര്‍ത്തി (പ്രസിഡന്റ്, സദസ്സ് തൃശ്ശൂര്‍) പരിപാടിക്ക് അദ്ധ്യക്ഷത വഹിക്കും. വി.പി.ശിവകുമാര്‍ സ്മൃതിപ്രഭാഷണം എഴുത്തുകാരനും സംവിധായകനും നടനുമായ മധുപാല്‍ നിര്‍വ്വഹിക്കും. സമകാലിക സിനിമയിലെ സര്‍ഗ്ഗാത്മകത എന്ന വിഷയത്തിലാണ് പ്രഭാഷണം. തുടര്‍ന്ന് സോണിയ റഫീക്കിന്റെ പുതിയ നോവല്‍ 53-നെക്കുറിച്ചുള്ള ഒരു ചര്‍ച്ചയും സംഘടിപ്പിച്ചിട്ടുണ്ട്. ഐസക് ഈപ്പന്‍, ബിലു പത്മിനി നാരായണന്‍, സോണിയ റഫീക്ക്, മനു പ്രകാശ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നു.
Comments are closed.