‘അലിംഗം’; സ്വത്വബോധത്തിന്റെ ചുഴിയില്‍ വീണുലഞ്ഞ നായികാനടന്റെ കഥ
2018-ലെ ഡി സി നോവല്‍ പുരസ്കാര പട്ടികയില്‍ ഇടംനേടിയ എസ്.ഗീരീഷ് കുമാറിന്റെ അലിംഗം എന്ന നോവലിന് കെ.ടി മനോജ് എഴുതിയ വായനാനുഭവം.
ആണാവുക അല്ലെങ്കില്‍ പെണ്ണാകുക. പക്ഷേ ഈ രണ്ട് ലിംഗബോധങ്ങള്‍ക്കും ഇടയില്‍പെട്ട് സ്വയം വേവുക എന്നത് ചിലരുടെയെങ്കിലും നിയോഗമാണ്
കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ കെട്ടിപ്പൊക്കിയ കൊട്ടകകള്‍…
നിറഞ്ഞ് കവിയുന്ന ആള്‍ക്കൂട്ടം…
റാന്തല്‍ വിളക്കിന്റെ മങ്ങിയ വെട്ടം…
മിനുങ്ങുന്ന പട്ട് കുപ്പായങ്ങള്‍…
രാജാപാര്‍ട്ട്…
സ്ത്രീപാര്‍ട്ട്…
ബാലാപാര്‍ട്ട്…
പാട്ട്…
നൃത്തം…
അഭിനയം…
വണ്‍സ് മോര്‍ വിളികള്‍…
ഇതാണ് പഴയകാല നാടകം.
ഇനി ഒരു വായനയെ കുറിച്ച് പറയാം. പുസ്തകം അലിംഗം. കഥാകൃത്ത് എസ്. ഗിരീഷ് കുമാര്‍.
ആദ്യംതന്നെ പറയട്ടെ, ഇത് വായിച്ചില്ലങ്കില്‍ നിങ്ങള്‍ക്ക് പ്രത്യേകിച്ച് ഒന്നും ഒന്നും സംഭവിക്കില്ല. പക്ഷേ ചരിത്രത്തില്‍ അറിഞ്ഞിരിക്കേണ്ട ഒരു വ്യക്തിയെ പരിചയപ്പെടാതെ പോകും എന്നുമാത്രം. ഓച്ചിറ വേലുക്കുട്ടി ഭാഗവതര്‍ എന്ന ‘പെണ്‍ നടന്‍’ ആണ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ആ വ്യക്തിത്വം.
നാടക വേദിയില്‍ വാസവദത്തയായി ജീവിച്ചുമരിച്ച ‘സ്ത്രീപാര്‍ട്ട്’കാരന്‍.
സ്ത്രീകളെ പോലും നാണിപ്പിക്കുന്ന സൗന്ദര്യമാണ് വേലുക്കുട്ടിയുടെ കൈമുതല്‍. ആ സൗന്ദര്യവും മാദകത്വവും കൊണ്ട് അരങ്ങില്‍ ഉജ്ജ്വലമായ വാസവദത്ത.
പ്രശസ്തി.
പണം.
ഉയര്‍ച്ചകള്‍.
താഴ്ചകള്‍.
നാടകം.
നാടകം.
നാടകം.
പക്ഷേ അപ്പോഴും സ്വത്വ ബോധത്തിന്റെ ചുഴിയില്‍ വീണ് ഉഴലാനാണ് വേലുക്കുട്ടിയുടെ യോഗം. ഒടുവില്‍ ഇറച്ചുകേരിയ പ്രമേഹരോഗത്തിന് ശരീരം വിട്ടുകൊടുത്ത് ഉപഗുപ്തനെ ധ്യാനിച്ച വാസവദത്തയെ പോലെ മരണം .
എന്നിട്ടും ഓച്ചിറ വേലുക്കുട്ടി ഓര്‍മകളില്‍ ജീവിക്കുന്നു.
ഗിരീഷിനോട് നന്ദി പറയാതെ വയ്യ. വീണ്ടും ഈ വേലുക്കുട്ടിയെക്കുറിച്ച് ഓര്‍മിപ്പിച്ചതിന്. പഴയകാല കൊട്ടകയിലേക്ക് എന്നെ കൂട്ടി കൊണ്ടുപോയതിന്.
പിന്നെ കരയിച്ചതിന്.
Comments are closed.