വ്യക്തിയുടെ പ്രസക്തി വ്യക്തമാകുന്നത് തൊഴിലിലൂടെ: പ്രകാശ് രാജ്
കോട്ടയം: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) കുമരകത്ത് സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് സമ്മിറ്റ് നടനും സാമൂഹികപ്രവര്‍ത്തകനുമായ പ്രകാശ് രാജ് ഉദ്ഘാടനം ചെയ്തു. ഒരു വ്യക്തിയുടെ സമൂഹത്തിലെ പ്രസക്തി വ്യക്തമാക്കുന്നത് അയാളുടെ തൊഴില്‍ വഴിയാണെന്ന് പ്രകാശ് രാജ് പറഞ്ഞു. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രകാശ് രാജിന്റെ പുതിയ കൃതി സൂത്രധാരനാര്? വേഷക്കാരനാര്? എന്ന കൃതിയുടെ പ്രകാശനവും വേദിയില്‍ വെച്ച് നടന്നു. ചടങ്ങില്‍ ഡി സി ബുക്‌സ് സി.ഇ.ഒ രവി ഡി.സി, ഫെഡറല്‍ ബാങ്ക് സി.ഒ.ഒ ശാലിനി വാരിയര്‍, കോഴിക്കോട് ഐ.ഐ.എം ഡയറക്ടര്‍ ഡോ. ദേബാശിഷ് ചാറ്റര്‍ജി, അഹമ്മദാബാദ് ഐ.ഐ.എം മാര്‍ക്കറ്റിങ് വിഭാഗം പ്രൊഫസര്‍ പ്രൊഫ. എബ്രഹാം കോശി എന്നിവര്‍ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി നടന്ന വിവിധ സെഷനുകളില്‍ പ്രകാശ് രാജ്, എഴുത്തുകാരന്‍ മനു എസ്.പിള്ള, കോളമിസ്റ്റും വിവര്‍ത്തകയുമായ പ്രസന്ന കെ.വര്‍മ്മ, നാഷണല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ അംഗം ലക്ഷ്മി എന്‍. മേനോന്‍ എന്നിവരുമായുള്ള സംവാദവും സംഘടിപ്പിച്ചിരുന്നു. കേരളത്തിലെ വിവിധഭാഗങ്ങളില്‍ നിന്നുള്ള യുവസംരംഭകരും മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളും പരിപാടിയില്‍ പങ്കെടുത്തു.
Comments are closed.