DCBOOKS
Malayalam News Literature Website

ഉണ്ണി ആറിന്റെ പ്രതി പൂവന്‍കോഴി മൂന്നാം പതിപ്പില്‍

സവിശേഷമായ രചനാശൈലിയിലൂടെ മലയാള സാഹിത്യത്തില്‍ ശ്രദ്ധേയസാന്നിദ്ധ്യമായി മാറിയ എഴുത്തുകാരനാണ് ഉണ്ണി ആര്‍. ചരിത്രത്തെയും ജീവിതത്തെയും നിലവിലുള്ള വീക്ഷണത്തില്‍നിന്നും മാറി പുനര്‍വായനക്കു വിധേയമാക്കുന്ന ഉണ്ണിയുടെ കഥകള്‍ പൂര്‍വ്വമാതൃകകള്‍ ഇല്ലാത്തവയാണ്. ഉണ്ണി ആര്‍ എഴുതിയ ആദ്യനോവല്‍ പ്രതി പൂവന്‍കോഴിയും മലയാളി വായനക്കാര്‍ ഏറ്റെടുത്തുകഴിഞ്ഞു.

സമകാലിക ഇന്ത്യന്‍ ദേശീയതാസങ്കല്പത്തിന്റെ പൊള്ളത്തരങ്ങളെ ഒരു നാടോടിക്കഥയുടെ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ഉണ്ണി ആര്‍ പ്രതി പൂവന്‍കോഴിയിലൂടെ. ലളിതവും ആകര്‍ഷകവുമായ രചനാവൈഭവത്തിലൂടെ എന്നും വായനക്കാരെ കയ്യിലെടുക്കുന്ന ഉണ്ണി ആറിന്റെ സര്‍ഗാത്മകസിദ്ധി ഈ കൃതിയിലും വായനക്കാര്‍ക്ക് അനുഭവിച്ചറിയാം.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രതി പൂവന്‍കോഴി ഇപ്പോള്‍ മൂന്നാം പതിപ്പില്‍ എത്തിനില്‍ക്കുകയാണ്. പുറത്തിറങ്ങി രണ്ടു മാസത്തിനുള്ളിലാണ് നോവലിന്റെ മൂന്നാം പതിപ്പ് പ്രസിദ്ധീകരിക്കുന്നതെന്ന സവിശേഷതയുമുണ്ട്. കഴിഞ്ഞ ഏപ്രില്‍ 23-ന് ലോകപുസ്തകദിനത്തിലാണ് നോവല്‍ പുറത്തിറങ്ങിയത്. സൈനുല്‍ ആബിദാണ് പുസ്തകത്തിന്റെ കവര്‍ചിത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Comments are closed.