Author Of The Week-പി.കുഞ്ഞിരാമന്‍ നായര്‍
മലയാള കവിതയില്‍ കാല്പനികതയുടെ സൗന്ദര്യം എഴുത്തില്‍ സൃഷ്ടിച്ച പ്രകൃത്യുപാസകനായ കവിയായിരുന്നു പി.കുഞ്ഞിരാമന്‍ നായര്‍. കേരള സംസ്‌കാരവും പ്രകൃതിഭംഗിയും അദ്ദേഹത്തിന്റെ കവിതകളില്‍ നിറഞ്ഞുനിന്നു. കേരളീയതയുടെ നേര്‍ച്ചിത്രങ്ങളായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ കവിതകള്‍. യാത്രകളെ ജീവിതമാക്കി മാറ്റിയ പി.കുഞ്ഞിരാമന്‍ നായരെ സുകുമാര്‍ അഴീക്കോട് വിശേഷിപ്പിച്ചത് കാളിദാസന് ശേഷം പിറന്ന കവി എന്നായിരുന്നു. ആത്മവേദനയും ആത്മനിന്ദയുമൊക്കെ നിറഞ്ഞ സ്വരത്തില്‍ തന്നെത്തന്നെ വിചാരണ ചെയ്യുന്ന കവിതകളിലൂടെ ആധുനിക മനുഷ്യന്റെ വിഹ്വലാവസ്ഥ കുഞ്ഞിരാമന്‍ നായര്‍ തന്റെ രചനകളിലൂടെ ആവിഷ്‌കരിച്ചിരുന്നു.
മുപ്പത്തിയഞ്ചിലധികം കവിതാസമാഹാരങ്ങള്‍, പതിനേഴില്‍പ്പരം നാടകങ്ങള്‍, 6 കഥാഗ്രന്ഥങ്ങള്‍, 8 ജീവചരിത്രങ്ങള്‍, 5 ഗദ്യസമാഹാരങ്ങള്‍ എന്നിവയുടെ കര്‍ത്താവാണദ്ദേഹം. കവിതാസമാഹാരങ്ങളായ കളിയച്ഛന്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡും താമരത്തോണി കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും നേടിയിട്ടുണ്ട്. കവിയുടെ കാല്പാടുകള്‍, എന്നെത്തിരയുന്ന ഞാന്‍, നിത്യകന്യകയെത്തേടി എന്നീ ആത്മകഥകള്‍ ഏറെ പ്രശസ്തമാണ്.
ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച പി.കുഞ്ഞിരാമന്‍ നായരുടെ കൃതികള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക.
Comments are closed.