‘ഹൃദയരാഗങ്ങള്‍’ മോഹന്‍ലാല്‍ പ്രകാശനം ചെയ്തു
തിരുവനന്തപുരം: മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന് ഡോ. ജോര്‍ജ് ഓണക്കൂരിന്റെ ആത്മകഥ ‘ഹൃദയരാഗങ്ങള്‍’ നടന് മോഹന്‍ലാല്‍ പ്രകാശനം ചെയ്തു. വ്യവസായിയും ചലച്ചിത്രനിര്‍മ്മാതാവുമായ ഗോകുലം ഗോപാലനാണ് പുസ്തകം ഏറ്റുവാങ്ങിയത്. തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ജലാനാഥ് ഖനാല്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, കെ.കെ.ശൈലജ, സ്വാമി ചൈതന്യ ജ്ഞാനതപസ്വി തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
നോവലിസ്റ്റ്, കഥാകാരന്, സാഹിത്യവിമര്‍ശകന്‍, തിരക്കഥാകൃത്ത്, സഞ്ചാരസാഹിത്യകാരന്‍, അധ്യാപകന് എന്നിങ്ങനെ വിവിധ മേഖലകളില്‍ തിളങ്ങിയ ജോര്‍ജ് ഓണക്കൂരിന്റെ ആത്മാനുഭവങ്ങള്‍ പങ്കുവെക്കുന്ന കൃതിയാണ് ഹൃദയരാഗങ്ങള്‍. ഡി സി ബുക്സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments are closed.