DCBOOKS
Malayalam News Literature Website

പോയവാരത്തെ പുസ്തകവിശേഷങ്ങള്‍

ബെന്യാമിന്‍ രചിച്ച മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന നോവലാണ് പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതി.  ഇതിഹാസ കഥാകാരന്‍ ഒ.വി വിജയന്റെ  ഖസാക്കിന്റെ ഇതിഹാസം ആണ് തൊട്ടുപിന്നില്‍.ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയുടെ ആല്‍ക്കെമിസ്റ്റ്കെ.ആര്‍ മീരയുടെ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ, വിഷ്ണു ശര്‍മ്മയുടെ പഞ്ചതന്ത്രകഥകള്‍ എന്നീ കൃതികള്‍ പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളുടെ ആദ്യപട്ടികയില്‍ ഉള്‍പ്പെടുന്നു.

മുട്ടത്തുവര്‍ക്കിയുടെ ഒരുകുടയും കുഞ്ഞുപെങ്ങളും, വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍,  ഫാ.ജോസഫ് പുത്തന്‍പുരയ്ക്കല്‍ രചിച്ച ജീവിതം കൊച്ചുകൊച്ചു സന്തോഷങ്ങള്‍, റോണ്‍ഡ ബയേണിന്റെ രഹസ്യം, സുഭാഷ് ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്നീ പുസ്തകങ്ങളും തൊട്ടുപിന്നിലുണ്ട്.

ടി.ഡി.രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിഡോ. ജോസഫ് മര്‍ഫിയുടെ നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി, അനൂപ് ശശികുമാറിന്റെ എട്ടാമത്തെ വെളിപാട്ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ അഗ്നിച്ചിറകുകള്‍എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്നീ കൃതികളും പോയവാരം ഏറ്റവുമധികം വിറ്റഴിഞ്ഞ കൃതികളില്‍ ഉള്‍പ്പെടുന്നു.

Comments are closed.