ഹിന്ദി സാഹിത്യകാരന്‍ ഡോ.നാംവര്‍ സിങ് അന്തരിച്ചു
പ്രശസ്ത ഹിന്ദി സാഹിത്യവിമര്‍ശകന്‍ ഡോ.നാംവര്‍ സിങ് (92) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ട് ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
1926 ജൂലൈ 28ന് വാരണാസിയില്‍ ജനിച്ച നാംവര്‍ സിങ് ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നിന്നാണ് ഹിന്ദി സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയത്. പിന്നീട് അവിടെത്തന്നെ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. ജെ.എന്‍.യുവിലെ ഇന്ത്യന്‍ ഭാഷാ കേന്ദ്രത്തിന്റെ ആദ്യ ചെയര്‍മാന്‍ ആയിരുന്ന അദ്ദേഹം പല സര്‍വ്വകലാശാലകളിലും പ്രൊഫസര്‍ എമിരറ്റസ് ആയി തുടര്‍ന്നിരുന്നു.
ഹിന്ദിയില്‍ നിരവധി നിരൂപണഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 1971-ല്‍ കവിതാ കേ നയേ പ്രതിമാന്‍ എന്ന കൃതിക്ക് സാഹിത്യവിമര്‍ശനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടി. ഹിന്ദിക്കു പുറമേ ഉര്‍ദ്ദുവിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന നാംവര്‍ സിങ് ഒരു മികച്ച പ്രഭാഷകന്‍ കൂടിയായിരുന്നു.
Comments are closed.