കുട്ടികള്‍ക്കായി ഒരു കൊച്ചുരാജകുമാരന്റെ അത്ഭുതകഥ
ഒരു മുത്തുപോലെ, ഒരു കുഞ്ഞിന്റെ ചിരി പോലെ, ഒരു പൂവിന്റെ സ്വപ്നംപോലെ മനോഹരമായ ഒരു കഥയാണ് ഇത്. ആകാശത്തെവിടെയോ ഏതോ ഒരു കൊച്ചു ഗ്രഹത്തില്‍നിന്നും വന്നെത്തിയ ഒരു കൊച്ചുരാജകുമാരന്റെ അത്ഭുതകഥ. ആ കഥ നമ്മെ ആഹ്ലാദിപ്പിക്കും. സ്‌നേഹത്തിന്റെ സ്വര്‍ഗ്ഗീയസംഗീതത്തില്‍ ലയിപ്പിക്കും. നാം അപ്പോള്‍ മറ്റൊരാളായി മാറും. നമ്മുടെ ഉള്ളില്‍ ആഹ്ലാദാനുഭൂതികള്‍ നൃത്തംവയ്ക്കും. നാം അപ്പോള്‍ നമ്മുടെ പ്രിയപ്പെട്ടവരെയെല്ലാം കൂടുതല്‍ സ്‌നേഹിച്ചുപോകും. ആകാശത്തെ നക്ഷത്രങ്ങളും ഭൂമിയിലെ പൂക്കളും മനുഷ്യരും മറ്റു ജീവജാലങ്ങളുമെല്ലാം എത്ര സുന്ദരം! പ്രപഞ്ചം മുഴുവന്‍ സ്‌നേഹത്തിന്റെ നിലാവ്. നാം ആ സ്‌നേഹത്തില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാകുന്നു.
പ്രശസ്ത ഇറ്റാലിയന്‍ നോവലിസ്റ്റും പൈലറ്റുമായിരുന്ന ആന്ത്വാന്‍ ദ് സാന്തെ ക്‌സ്യൂപെരിയുടെ ദി ലിറ്റില്‍ പ്രിന്‍സ് എന്ന കൃതിയുടെ പുനരാഖ്യാനമാണ് എന്റെ കൊച്ചുരാജകുമാരന്‍ എന്ന ഈ കൃതി. 1944-ല്‍ തന്റെ മരണത്തിന് ഒരു വര്‍ഷം മുമ്പാണ് ആന്ത്വാന്‍ ഈ കഥയെഴുതുന്നത്. ബാലസാഹിത്യരചനകളില്‍ അനശ്വരമായ ഒരു കൃതിയായി ഇത് പരിഗണിക്കപ്പെടുന്നു. സ്‌നേഹത്തിന്റെ സുന്ദരമായ ഒരു ഭാവഗീതമായി പരിഗണിക്കപ്പെടുന്ന ഈ കൃതിയിലെ മനോഹരമായ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് ഗ്രന്ഥകാരന്‍ തന്നെയാണ്.
പ്രൊഫ എസ്. ശിവദാസ് പുനരാഖ്യാനം നിര്‍വ്വഹിച്ചിരിക്കുന്ന എന്റെ കൊച്ചുരാജകുമാരന്‍ ഡി.സി മാമ്പഴം ഇംപ്രിന്റിലാണ് പ്രസിദ്ധീകരിച്ചിരിച്ചിരിക്കുന്നത്. ഈ കൃതിയുടെ ആറാമത് പതിപ്പ് ഇപ്പോള്‍ കുട്ടിവായനക്കാര്‍ക്കായി ലഭ്യമാണ്.
Comments are closed.