വീഡിയോകോണിന് അനധികൃത വായ്പ: ചന്ദ കോച്ചാറിനെതിരെ സി.ബി.ഐ കേസെടുത്തു
മുംബൈ: ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മുന്‍ സി.ഇ.ഒയും എം.ഡിയുമായിരുന്ന ചന്ദ കോച്ചാറിനെതിരെ സി.ബി.ഐ കേസ് ഫയല്‍ ചെയ്തു. കോച്ചാറിന്റെ ഭര്‍ത്താവും ന്യൂ പവര്‍ റിന്യൂവബിള്‍സ് എം.ഡിയുമായ ദീപക് കോച്ചാര്‍, വീഡിയോകോണ്‍ എം.ഡി വേണുഗോപാല്‍ ധൂത് എന്നിവരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ചന്ദ കോച്ചാര്‍ സി.ഇ.ഒ ആയിരുന്ന കാലത്ത് വീഡിയോകോണിന് വായ്പയായി 3250 കോടി രൂപ അനധികൃതമായി നല്‍കിയതിനാണ് കേസ്. എസ്.ബി.ഐ ഉള്‍പ്പെടെ 20 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നെടുത്ത 40,000 കോടി രൂപയുടെ ബാധ്യത വീഡിയോകോണ്‍ ഗ്രൂപ്പിനുണ്ട്.
കേസുമായി ബന്ധപ്പെട്ട് വീഡിയോകോണിന്റെ മുംബൈയിലെ ഓഫീസുകളില്‍ സി.ബി.ഐ ഇന്ന് റെയ്ഡ് നടത്തിയിരുന്നു. കൂടാതെ ദീപക് കോച്ചാറിന്റെ ന്യൂപവര്‍ റിന്യൂവബിള്‍സ് ഓഫീസിലും മുംബൈയിലെ നരിമാന്‍ പോയിന്റിലുള്ള സുപ്രീം എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് ഓഫീസിലും റെയ്ഡുണ്ടായി.
Comments are closed.