DCBOOKS
Malayalam News Literature Website

റിലീസ് ദിനത്തില്‍ തന്നെ 2.0 വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍

രജനീകാന്ത്- അക്ഷയ് കുമാര്‍ കൂട്ടുകെട്ടിലൊരുങ്ങിയ ശങ്കര്‍ ചിത്രം 2.0യുടെ റിലീസ് ദിനത്തില്‍ തന്നെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. തമിഴ് റോക്കേഴ്‌സാണ് ചിത്രത്തിന്റെ തീയറ്റര്‍ കോപ്പി ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്. 2000-ഓളം പേര്‍ ഇതിനോടകം തന്നെ ചിത്രത്തിന്റെ കോപ്പി വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെ തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. 600 കോടി രൂപ മുതല്‍മുടക്കില്‍ ഒരുക്കിയിരിക്കുന്ന 2.0 ഇന്നലെയാണ് റിലീസ് ചെയ്തത്.

കോടികള്‍ മുടക്കിയതും നാല് വര്‍ഷത്തോളം ആയിരക്കണക്കിനാളുകള്‍ അത്യദ്ധ്വാനം നടത്തിയതും ഒരു നല്ല സിനിമാനുഭവം പ്രേക്ഷകര്‍ക്കു നല്‍കുന്നതിനുവേണ്ടിയാണ്. ആരും ചിത്രതിന്റെ വ്യാജപതിപ്പ് കാണരുത്. ഇനി കണ്ടാല്‍ ഉടന്‍ തന്നെ സൈബര്‍ സെല്ലിന്റെ ഇമെയില്‍ വിലാസത്തില്‍ അയച്ചു കൊടുക്കണമെന്ന് ലൈക പ്രൊഡക്ഷന്‍സ് ട്വീറ്റ് ചെയ്തു.

Comments are closed.