മതവികാരം വ്രണപ്പെടുത്തിയ കേസില്‍ രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തു
കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. ഉച്ചയോടെ കൊച്ചിയില്‍ നിന്നാണ് പത്തനംതിട്ട സി.ഐയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തത്.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് രഹ്ന ഫാത്തിമ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് മതസ്പര്‍ദ്ധയുണ്ടാക്കുന്നുവെന്ന് ബി.ജെ.പി നേതാവ് പി. രാധാകൃഷ്ണമേനോന്‍ നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ മാസം 20നാണ് പൊലീസ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രഹ്നക്കെതിരെ കേസെടുത്തിരിക്കുന്നത്.
സുപ്രീം കോടതിയുടെ യുവതീപ്രവേശന വിധിയെ തുടര്‍ന്ന് രഹ്ന ഫാത്തിമ ശബരിമലയിലെത്താന്‍ ശ്രമിച്ചത് വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു.
Comments are closed.