ടി.പി രാജീവന്റെ ‘ക്രിയാശേഷം’ പുസ്തകപ്രകാശനം നവംബര്‍ 26-ന്
മലയാളത്തിലെ പ്രശസ്ത സാഹിത്യകാരന്‍ ടി.പി രാജീവന്റെ ഏറ്റവും പുതിയ നോവലായ ക്രിയാശേഷം പ്രകാശിപ്പിക്കുന്നു. 2018 നവംബര്‍ 26ന് കോഴിക്കോട് അളകാപുരി ജൂബിലി ഹാളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വെച്ച് എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ പുസ്തകം പ്രകാശിപ്പിക്കും. വി.മുസഫര്‍ അഹമ്മദ് പുസ്‌തകം ഏറ്റുവാങ്ങും. പരിപാടിയോടനുബന്ധിച്ച് ഡോ.വിനോദ് ചന്ദ്രന്‍ പുസ്തകപരിചയം നടത്തും. ടി.പി.രാജീവന്‍, കെ.വി ശശി, രവി ഡി.സി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
രക്തസാക്ഷികളെ നിര്‍മ്മിക്കുന്ന പാര്‍ട്ടിക്കു നേരെയുള്ള ഒരു ചൂണ്ടുവിരലാണ് ക്രിയാശേഷം എന്ന നോവല്‍. പാര്‍ട്ടിക്കു വേണ്ടി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ച് സ്വയം രക്തസാക്ഷിയാകേണ്ടിവന്ന കുഞ്ഞയ്യപ്പന്റെ ജീവിതം എഴുതിയ എം.സുകുമാരന്റെ ശേഷക്രിയ എന്ന നോവലിന്റെ തുടര്‍ച്ചയാണ് ഈ കൃതി. കുഞ്ഞയ്യപ്പന്റെ മകന്‍ കൊച്ചുനാണുവിനെ പാര്‍ട്ടി രക്തസാക്ഷിയാക്കുന്നതെങ്ങനെയെന്നു വിവരിക്കുകയാണ് ക്രിയാശേഷത്തില്‍. ഡി.സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments are closed.