ഏറ്റുമാനൂര്‍ സോമദാസന് പുരസ്കാരം എന്‍.കെ ദേശത്തിന്
കോട്ടയം: 2018-ലെ ഏറ്റുമാനൂര്‍ സോമദാസന് പുരസ്കാരം കവി എന്‍.കെ.ദേശത്തിന്. കാവ്യരംഗത്തെ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്കാരം. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
പ്രഭാവര്‍മ്മ, ആലങ്കോട് ലീലാകൃഷ്ണന്, പ്രൊഫ.ബി.രവികുമാര്‍ എന്നിവരുള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. ഏറ്റുമാനൂര്‍ സോമദാസന്റെ ഏഴാം ചരമവാര്‍ഷികദിനമായ നവംബര്‍ 21-ന് മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ തുളസീവനം ആര്.രാമചന്ദ്രന് നായര്‍ പുരസ്കാരം സമര്‍പ്പിക്കും. ഉച്ചയ്ക്ക് മൂന്നിന് പെരുന്ന മലയാളവിദ്യാപീഠത്തിലാണ് സമ്മേളനം. രാവിലെ 10നു നടത്തുന്ന അനുസ്മരണ സമ്മേളനം ആലങ്കോട് ലീലാകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം ഒരു കവിയരങ്ങും സംഘടിപ്പിച്ചിട്ടുണ്ട്.
Comments are closed.